December 24, 2007

ക്രിസ്തുമസ് ആഘോഷിക്കാന്‍ അനുവദിക്കൂ !

പ്രധാന മലയാളം ചാനലുകളിലെ ക്രിസ്തുമസ് സിനിമകള്‍ :

  • അമ്രുത: രാക്കിളിപ്പാട്ട് (പ്രിയദര്‍ശന്റെ സംവിധാനം, ജ്യോതിക നായിക)
  • കൈരളി: തൊമ്മനും മക്കളും (മമ്മൂട്ടി)
  • സൂര്യ : ചക്കരമുത്ത് (ദിലീപ്), ടൈഗര്‍ (സുരേഷ് ഗോപി, രാജ് മോഹന്‍ ഉണ്ണിത്താന്‍), രാജ മാണിക്യം (മമ്മൂട്ടി, റഹ്മാന്‍), കിസ്സാന്‍ (കലാഭവന്‍ മണി)
  • ഏഷ്യാനെറ്റ്: നേരറിയാന്‍ സി.ബി.ഐ (മമ്മൂട്ടി, മുകേഷ്), നരന്‍ (മോഹന്‍ലാല്‍), പാണ്ടിപ്പട(ദിലീപ്)
  • കിരണ്‍: പോലീസ് (പ്രിഥ്വിരാജ്)

ഇതിനിടയില്‍ സമയം കിട്ടിയാല്‍ ക്രിസ്തുമസ് ആഘോഷിക്കാം !ആശംസകള്‍ !!


December 9, 2007

സണ്‍ ഡി.ടി.എച്ച്‌

സണ്‍ ഡി.ടി.എച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു തുടങ്ങി. കൂടുതലറിയാന്‍..ഇവിടെ അമര്‍ത്തിയാലും..
http://malayalamchannels.blogspot.com/2007/12/blog-post_05.html

December 5, 2007

സണ്‍ ഡി.ടി.ഏച്ച്‌



ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്കായ സണ്‍ ടെലിവിഷന്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കിടിലന്‍ ഓഫറുമായി വരുന്നു. 75 ചാനലുകള്‍ 75 രൂപക്ക്‌ ! എല്ലാ പ്രധാന മലയാള ചാനലുകളുമടങ്ങിയ ബെസിക്‌ പാക്കേജിനു മാസം 75 ഇന്ത്യന്‍ രൂപ മാത്രം ! സ്പോര്‍ട്‌ സ്‌ ചാനലുകളടക്കം വിശദമായ മറ്റു പാക്കേജുകളും വഴിയേ സണ്‍ ആരംഭിക്കുന്നു. ഡിവിഡി ക്വാളിറ്റി ചിത്ര-ശബ്ദ വ്യക്തതയാണു സണ്‍ വാഗ്ദാനം ചെയ്യുന്നത്‌. മറ്റ്‌ ഡി.ടി.ഏച്ച്‌ സേവനം നല്‍കുന്ന ഡിഷ്‌ ടിവിയെക്കാളും, ടാറ്റാ സ്കൈയേക്കാളും മികച്ച ഓഫറാണ്‌ സണ്‍ നല്‍കുന്നത്‌. ചെന്നൈയില്‍ സര്‍വീസ്‌ ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടിലെ മറ്റു ഭാഗങ്ങളില്‍ ഡിസംബര്‍ 10നു മുമ്പായി സണ്‍ ഡൈറക്റ്റ്‌, ഡിഷ്‌ ആന്റിനയും ഡിക്കോഡറും വിതരണം ചെയ്യും. അതിനു ശേഷമേ കേരളത്തില്‍ ആരംഭിക്കൂ. കേബിള്‍ സഹായമില്ലാതെ സ്വന്തം ഡിഷ്‌ ആന്റിന വഴി പരിപൂര്‍ണ്ണ വ്യക്തതയോടെ ടിവി കാണാം എന്നതാണ്‌ ഡൈറക്ട്‌ ടു ഹോം സര്‍വീസിന്റെ നേട്ടം! സണ്‍ ഡി.ടി.എച്ച്‌ സിഗ്നലുകള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലും ലഭ്യമാവുമെങ്കിലും ഇന്ത്യക്കു പുറത്ത്‌ വിതരണം നടത്താന്‍ നിയമം അനുവദിക്കുന്നില്ലാ! സണ്‍ നല്‍കുന്ന 75 രൂപാ പ്ലാനില്‍ ലഭിക്കുന്ന ചാനലുകള്‍ ഇവയാണ്‌..




കേരളത്തില്‍ വിതരണം ആരംഭിക്കുമ്പൊള്‍ പത്രങ്ങള്‍, ടിവി എന്നീ മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുമെന്നു സൂര്യയില്‍ നിന്നും അറിയുന്നു. അപ്പോള്‍ നമുക്കു കാത്തിരിക്കാം...

സൂര്യ ടിവിയും കിരണ്‍ ടിവിയും..

ഒരു പാട്‌ സുഹ്രുത്തുക്കള്‍ സംശയം ചൊദിച്ചിരിക്കുന്നു. സൂര്യയും കിരണും കിട്ടാനിപ്പൊള്‍ എന്താണു വഴി? ഏഷ്യാനെറ്റ്‌, കൈരളി, അമൃത എന്നിവ കിട്ടുന്ന അതേ ഡിഷ്‌ ആന്റിന ഉപയോഗിച്ചു സൂര്യയും കാണാം ഇപ്പൊള്‍. എല്ലായിടത്തും ഈ രീതി ഫലപ്രദമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ പോസ്റ്റ്‌ സന്ദര്‍ശിച്ചാലും....
http://malayalamchannels.blogspot.com/2007/11/blog-post_19.html
അല്‍പം കൂടി:
സാറ്റലൈറ്റ്‌: ഇന്‍സാറ്റ്‌ 4 ബി
ഫ്രീക്വന്‍സി: 3885
സിംബല്‍ റേറ്റ്‌: 28000
ശ്രമിച്ചു നോക്കുക, നല്ല ശക്തിയേറിയ തരംഗങ്ങള്‍ തന്നെയാണു, അതിനാല്‍ എളുപ്പം റ്റ്യുണ്‍ ചെയ്യാം..

November 24, 2007

ഭാരത് ടിവി - കണ്ടവരുണ്ടോ?

ഭാരത് ടിവി - കണ്ടവരുണ്ടോ? : ചോദ്യം അര്‍ത്ഥവര്‍ത്താണ്. ഇങ്ങനെയൊരു ടിവി ചാനല്‍ മലയാളത്തില്‍ ഉണ്ടോ എന്നു ആരെങ്കിലും ചോദിച്ചാല്‍ അതിശയിക്കാനില്ല. അത്തരത്തിലായിരുന്നൂ ഭാരത് ടിവിയുടെ വരവും പ്രവര്‍ത്തനങ്ങളും. പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരൊറ്റ പരിപാടിയും അവതരിപ്പിക്കാന്‍ ഭാരതിനായില്ല. അതുകൊണ്ടുതന്നെ ചാനലുകള്‍ക്ക് കാര്യമായ സ്വാധീനമുള്ള മലയാള നാട്ടില്‍ സാന്നിധ്യമറിയിക്കാന്‍ ഭാരതിന്റെ അണിയറ ശില്പ്പികള്‍ക്ക് കഴിഞ്ഞില്ല.അവരതിനു ശ്രമിച്ചതായും കണ്ടില്ല. അങ്ങിനെ തട്ടി മുട്ടി പൊകുന്നതിനിടെ തന്നെ പലവട്ടം ചാന‍ല്‍ ഒളിച്ചു കളിയും നടത്തിയിരുന്നു. എന്നു വച്ചാല്‍ ഇടക്കിടെ 'പ്രദര്‍ശനം'നിലച്ചുപോകും. സാറ്റലൈറ്റ് വാടക സംബന്ധിച്ച പ്രശ്നമായിരുന്നുവോ എന്തോ! എന്തായാലും കഴിഞ്ഞ കുറെ നാളുകളായി ഭാരത് തികച്ചും അപ്രത്യക്ഷമായിരിക്കുകയാണു്‌. മലയാള‍ത്തില്‍ മിന്നി മറഞ്ഞ മറ്റൊരു ചാനല്‍ കൂടിയുണ്ടായിരുന്നൂ..ചരിത്രം പരതിയാല്‍..ദുബൈയില്‍ നിന്നും ആരംഭിച്ച എം.ഇ.ടി. പ്രദര്‍ശനത്തിന്റെ ഒരു വര്‍ഷം തികക്കാന്‍ എം.ഇ.ടി ക്കായില്ലാ. ഭാരതിന്റെ അകാലമ്രുത്യു ആരും അറിഞ്ഞ മട്ടില്ല..! ഇനിയിപ്പൊ ഭാരതിന്‌ എന്തുപറ്റിയെന്നറിയാവുന്നവര്‍ അതു ഞങ്ങളെക്കൂടി അറിയിച്ചാലും..

November 19, 2007

ഒരു നല്ല വാര്‍ത്ത:ടിവി പ്രേക്ഷകര്‍ക്ക് !

സൂര്യയും കിരണ്‍ ടിവിയും ഗള്‍ഫില്‍ അധികമാര്‍ക്കും ലഭിച്ചിരുന്നില്ലാ..സാറ്റ്ലൈറ്റു തന്നെയായിരുന്നു വില്ലന്‍! സൂര്യയും കിരണും ഒഴികെ മറ്റെല്ലാ മലയാളം ചാനലുകളും ഇന്‍സാറ്റ് 2ബിയിലും സണ്‍ നെറ്റ്വര്‍ക്ക് എന്‍ എസ് എസ് 703യിലും. 8അടിയുടെ വലിയ ഡിഷ് ആന്റിനയും ആവശ്യമായിരുന്നു. യു എ ഇ യില്‍ ഇ വിഷന്‍ വഴി സൂര്യയുണ്ടായിരുന്നു കേട്ടോ. എന്നാലും സൗദിയിലും മറ്റും സൂര്യയും കിരണും ശരിക്കു കിട്ടുമായിരുന്നില്ല.
ആ പ്രശ്നത്തിനു പരിഹാരമായി. സണ്‍ നെറ്റ്വര്‍ക്ക് മൊത്തമായി പുതിയ സാറ്റ്ലൈറ്റിലേക്കു മാറി. ഇന്‍സാറ്റ് 4B യില്‍ കൂടുതല്‍ മേഖലയിലേക്കു സിഗ്നല്‍ ലഭിക്കുന്ന സൗകര്യത്തോടെ ! അതു മാത്രമല്ലാ, ഏഷ്യാനെറ്റ്, കൈരളി, ജീവന്‍ ടിവി എന്നിവ ലഭിക്കുന്ന അതേ ഡിഷ് ആന്റിനയിലൂടെ ഇനി സൂര്യയും കിരണും കാണാം !!! പുതിയൊരു LNB, ഒരു ക്ലാംബുപയൊഗിച്ച് അതേ ഡിഷ് ആന്റിനയില്‍ ഉറ്പ്പിച്ചാല്‍ വളരെ എളുപ്പമായി സണ്‍ ചാനലുകള്‍ കാണാവുന്നതാണ്. സൂര്യ, കിരണ്‍, ചുട്ടി (തമിഴ്), ഉദയ2(കന്നഡ) എന്നീ ചാനലുകളാണ്‌ ഫ്രീ ടു എയറായി കിട്ടുന്നത്.മറ്റെല്ലാ സണ്‍ ചാന‍ലുകളും PAY ചാനലുകളാണ്. 3 റേഡിയോ ചാനലുകളും ഉണ്ട് കേട്ടോ !
സ്വന്തം ഡിഷ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ശ്രമിച്ചു നോക്കാം. ഗള്‍ഫിലായാലും നാട്ടിലായാലും..(ചെറിയൊരു പണച്ചെലവേ ഈ സെറ്റപ്പിനു വരികയുള്ളൂ !)
സണ്‍ നെറ്റ്വര്‍ക്ക് ചാനലുകള്‍ പുതിയ സാറ്റ്ലൈറ്റിലൂടെ ലഭിക്കുന്ന പ്രദേശങ്ങള്‍ : ചിത്രം കാണുക

November 18, 2007

റിയാലിറ്റികളുടെ റിയാലിറ്റി !

വിദേശങ്ങളില്‍ വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ച റിയാലിറ്റി ഷോകളുടെ ഇന്‍ഡ്യന്‍ പറിച്ചു നടല്‍ ആദ്യമായി നാം കണ്‍ടതു ഹിന്ദി ചാനലുകളിലാണ്‌. പക്ഷെ അതൊന്നും മലയാളികളുടെ തലക്കു പിടിച്ചില്ല..ഇതിന്‍റെ തന്നിന്‍ഡ്യന്‍ പതിപ്പ് ആദ്യം അവതരിപ്പിച്ചത് തമിഴ് ചാനലായ വിജയ് ടി.വി യിലാണെന്നാണ് ഓര്‍മ്മ. ഇതിനിടെ തുടരെത്തുടരെ സീരിയലുകള്‍ക്കെറ്റ ദയനീയ പരാജയം പുതു ചാനലായ അമൃതയെ മറ്റൊരു വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു. എന്തു വിദ്യ കാട്ടി സൂര്യയുടെയും ഏഷ്യാനെറ്റിന്‍റെയും മുന്നില്‍ നിന്നും പ്രേക്ഷകരെ അല്പമെങ്കിലും ആകര്‍ഷിക്കാം എന്ന ചിന്ത റിയാലിറ്റികളുടെ മലയാളം പതിപ്പിന് അമൃതയിലൂടെ വഴിയൊരുക്കി. അതായിരുന്നു തുടക്കം.
അമൃതയില്‍ സംഭവം പതുക്കെ പച്ച പിടിച്ചു തുടങ്ങിയപ്പൊള്‍ അങ്കലാപ്പിലായതു ഏഷ്യാനെറ്റാണ്‌. പ്രൈം ടൈമില്‍ “മോണൊപൊളി” തുടരുകയായിരുന്ന സൂര്യയെ തളക്കാന്‍ വഴി കാണാതെ വലയുകയായിരുന്ന ഏഷ്യാനെറ്റിന്‌ അല്പമെങ്കിലും ആശ്വാസം കിട്ടിയതു സ്വാമി അയ്യപ്പന്‍റെ വരവൊടെയാണ്‌. പതിയെ പതിയെ സൂര്യയുടെ കായംകുളം കൊച്ചുണ്ണിയെ വെല്ലാന്‍ അയ്യപ്പനായി. എങ്കിലും ഇന്‍ഡ്യന്‍ ടെലിവിഷനില്‍ ഏറ്റവും “പ്രസ്റ്റീജ് സ്ലൊട്ടായ” ഒന്‍പതു മണി തൊട്ട് ഒന്‍പതര വരെ സൂര്യയുടെ മിന്നുകെട്ട് അരങ്ങു തകര്‍ത്ത് മുന്നേറിക്കൊണ്ടിരുന്നു.ഇത്തരുണത്തില്‍ അമൃതയുടെ മുന്നേറ്റം കൂടി താങ്ങാന്‍ ഏഷ്യാനെറ്റിനു കഴിയുമായിരുന്നില്ലാ. എന്തെങ്കിലും ചെയ്തെ മതിയാവൂ എന്നായി. എങ്കില്‍, സീരിയല്‍ തന്ത്രം പാളുന്ന അവസ്ഥയില്‍ റിയാലിറ്റി തന്നെയായിക്കൊട്ടെ എന്നു കരുതി ഏഷ്യാനെറ്റും രംഗത്തെത്തി, സ്റ്റാര്‍ സിംഗര്‍ അവിടെ ജനിച്ചു ! അതിശയമെന്നു പറയട്ടെ..മറ്റെല്ലാവരെയും പിന്തള്ളിക്കൊണ്ടു സ്റ്റാര്‍ സിംഗര്‍ മുന്നേറി. ടി ആര്‍ പി റേറ്റിങില്‍ ചുരുങ്ങിയ സമയം കൊണ്ടു സംഭവം മുന്നിലെത്തി. ഇന്നും മറ്റെല്ലാവരെയും പിന്നിലാക്കി ഐഡിയ സ്റ്റാര്‍ സിംഗര്‍ മുന്നില്‍ നില്‍ക്കുന്നു. അമൃതയില്‍ ഇതിനൊടകം ധാരാളം റിയാലിറ്റി ഷോകള്‍ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടെങ്കിലും ഒന്നും കാര്യമായി രക്ഷപ്പെട്ടില്ലാ എന്നതാണു സത്യം. ഇതേ അവസ്ഥ തന്നെ സൂര്യയുടെ സൂപ്പര്‍ സിങ്ങറിനും സംഭവിച്ചു.എസ്.എം.എസ് വോട്ടിങ്ങിലൂടെയല്ലാതെ വിജയിയെ തെരഞ്ഞെടുക്കുന്ന രീതിയുമായി രംഗത്തെത്തിയ സൂര്യക്കും തിളങ്ങാനായില്ല. കൈരളിയുടെ ഗതിയും മറ്റൊന്നായിരുന്നില്ല. ഇന്നിപ്പോള്‍ സൂര്യയൊഴികെ മറ്റു പ്രമുഖ മലയാള വിനോദ ചാനലുകളെല്ലാം റിയാലിറ്റി മല്‍സരത്തില്‍ ആഞ്ഞു പിടിക്കുമ്പൊഴും ഏറെ മുന്നില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ തന്നെ !
ഏന്തു കൊണ്ട്? അതാണിവിടുത്തെ ചോദ്യം !
മറ്റുള്ളവയില്‍ നിന്നും സ്റ്റാര്‍ സിംഗറിനു മാത്രം എന്താണിത്ര പ്രത്യേകത? കഴിവുള്ള പാട്ടുകാരായിരുന്നു എല്ലാ ചാനലുകളിലും മല്‍സരിച്ചത്. സ്റ്റേജിന്റെ ഭംഗിയും മോശമായിരുന്നില്ലാ. പിന്നെ?
എനിക്കു തൊന്നുന്നു… സംഗീതവും, കോമഡിയും,കണ്ണീരും, ആക്ഷന്‍ ഡാന്‍സും,ലൈംഗീകതയും ചേരും പടി ചേര്‍ക്കാന്‍ കഴിഞ്ഞതാണു ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ വിജയ രഹസ്യം. ‌ലൈംഗീകത എന്നാല്‍ ഇറുകിയതും ചെലപ്പോഴൊക്കെ ചെറിയതുമായ ആഡംബര വസ്ത്രങ്ങളണിഞ്ഞ “ഗായക നൃത്ത സംഘങ്ങളുടെ” അംഗചലനങ്ങളുടെ ക്ലോസപ്പ് വ്യക്തമായി പകര്‍ന്നുനല്‍കുന്ന സേവനം എന്നര്‍ത്ഥം !എല്ലാര്‍ക്കും അതങ്ങു പിടിച്ചു..എഷ്യാനെറ്റ് അധികൃതര്‍ പോലും പ്രതീക്ഷിക്കാത്ത ഈ വിജയം മൊത്തത്തില്‍ ഏഷ്യാനെറ്റിനു വളരെ ഗുണം ചെയ്തുവെന്നതാണു സത്യം.
ഏഷ്യാനെറ്റ് സീരിയലുകളും രക്ഷപ്പെട്ടു തുടങ്ങി. ദോഷം സ്വാഭാവികമായും സൂര്യക്കു തന്നെ. ഈ തരംഗം ഏറെക്കാലത്തേക്കു കാണില്ലെന്ന പ്രതീക്ഷയില്‍ സൂര്യ സീരിയലുകളുമായിത്തന്നെ മുന്നൊട്ടു പൊവുകയാണ്‌. കൈരളിയില്‍ റിയാലിറ്റി ലേബലില്‍ ഇതിനൊടകം ഏറെ ഷോകള്‍ അവതരിപ്പിക്കപ്പെട്ടു.ഒന്നും അങ്ങോട്ട് ക്ലച്ച് പിടിക്കുന്നില്ലാ..ടി.അര്‍.പി ചാര്‍ട്ട് നോക്കിയാല്‍ ഇതിലും വിശേഷമാണു കാര്യങ്ങള്‍. സ്ഥിരമായി മൂന്നു മലയാളം ചാനലുകളേ അതില്‍ ഇടം പിടിക്കുന്നുള്ളൂ. ഏഷ്യാനെറ്റ്, സൂര്യ, കിരണ്‍. നിലവാരം കൂടിയും കുറഞ്ഞുമിരിക്കും…
അപ്പോ..നമ്മള്‍ പറഞ്ഞു വന്നത്, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്‍റെ ജനസമ്മതിയുടെ രഹസ്യത്തെപ്പറ്റിയാണ്‌. എന്താണു നിങ്ങളുടെ അഭിപ്രായം? രേഖപ്പെടുത്തുക