July 28, 2008
രമ്യ - മ്യൂസിക് മൊമന്റ്സ്
മലയാളം മാപ്പിളപ്പാട്ട് ആല്‍ബങ്ങളിലെ സ്ഥിരം നായികയായിരുന്ന രമ്യ രവിന്ദ്രന്, സൂര്യ ടിവിയിലെ "മ്യൂസിക് മൊമെന്റ്സ്"അവതാരികയായതോടെയാണ് ശരിക്കും പോപ്പുലറായത്. ശരാശരി ടെലിവിഷന്‍ പ്രേക്ഷകരായ കേരളീയ കുടുംബങ്ങളിലെ ഇഷ്ടക്കാരിയായി രമ്യ വേഗത്തില്‍ തന്നെ. രമ്യയുടെ ചിരിയും ഹൃദ്യമായ വാക്കുകളും എല്ലാവരുടെയും മനം കവര്‍ന്നുവെന്നത് നേര്. കുറെ വര്‍ഷങ്ങളായി "മ്യൂസിക് മൊമെന്റ്സ്" നായികയായി തിളങ്ങിയ രമ്യ പിന്നീട് സൂര്യയില്‍ തന്നെ മറ്റൊരു ഹിറ്റ് പരിപാടിയായ "രസിക രാജ" യിലും തന്റെ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തു. അതിനിടെ വിവാഹവും കഴിഞ്ഞു. അപ്പോഴാണ് ഏഷ്യാനെറ്റ് രമ്യക്കു വേണ്ടി വല വിരിച്ചത്. സ്റ്റാര്‍ സിങ്ങര്‍ അവതാരിക രഞ്ജിനിയെപ്പറ്റിയുള്ള വ്യാപക പരാതിയായിരുന്നു അവരുടെ മലയാളം ഉച്ചാരണം. അതുകൊണ്ടു തെന്നെ പുതിയ സ്റ്റാര്‍ സിങ്ങറില്‍ പുതിയൊരവതാരികയെ പ്ലാന്‍ ചെയ്തു. രമ്യയെ കിട്ടിയാല്‍ രണ്ടാണു കാര്യം, പ്രശസ്തയായ ഒരവതാരികയുമായി..ഒപ്പം സൂര്യ ക്യാമ്പില്‍ നിന്നും രമ്യയെ ചാടിക്കുകയും ചെയ്യാം ! അങ്ങനെ രമ്യയുമായി 2008 ലെ സ്റ്റാര്‍ സിങ്ങര്‍ അവതരിച്ചു. രമ്യ പോയെങ്കിലും "മ്യൂസിക് മൊമെന്റ്സ്" നിര്‍ത്താന്‍ പറ്റില്ലല്ലോ,സൂര്യക്കു്. ഗുരുവായൂര്‍ക്കാരിയായ രാഖിയുമായി "മ്യൂസിക് മൊമെന്റ്സ്" തുടര്‍ന്നു. ദോഷം പറയരുതല്ലോ..ചുരുങ്ങിയ സമയം കൊണ്ട് നല്ല മലയാളിത്തമുള്ള മുഖത്തിനുടമയായ രാഖി പ്രേക്ഷക പ്രീതി നേടി. പക്ഷേ..ഇതിനിടെ പ്രതീക്ഷിച്ച വിജയം ആവര്‍ത്തിക്കാനാവാതെ സ്റ്റാര്‍ സിങ്ങര്‍ പരുങ്ങലിലായി. റിയാലിറ്റി ഷോകള്‍ക്ക് ക്ഷീണം സംഭവിച്ചുതുടങ്ങിയ കാലം. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിങ്ങര്‍ റേറ്റിങ്ങില്‍ പുറകോട്ട് പോയിക്കൊണ്ടിരുന്നപ്പോള്‍, അതില്‍ നിന്നും കരകയറാനുള്ള മാര്‍ഗ്ഗങ്ങളായി പിന്നെ ചിന്ത. അതിന്റെ ഭാഗമായി ആദ്യ സ്റ്റാര്‍ സിങ്ങറിലെ ചിലരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായി. കൈരളിയില്‍ വിധി നിര്‍ണ്ണയം നടത്തിക്കൊണ്ടിരുന്ന ശരത്തിനെ തിരികെ വിളിച്ചു. പഴയ അവതാരികയായ രഞ്ജിനിയേയും ! ചുരുക്കത്തില്‍ രമ്യ ഔട്ട്. കടിച്ചതുമില്ല..പിടിച്ചതുമില്ല എന്ന അവസ്ഥയായി രമ്യക്കിപ്പോള്. ആകെ ഒരാശ്വാസം, രസിക രാജ യാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമെത്തുന്ന, റീ ടെലിക്കാസ്റ്റില്ലാത്ത ഒരു മണിക്കൂര്‍ പരിപാടിയായ രസിക രാജ, രമ്യയെ കൈവിടില്ലെന്ന് ആശിക്കാം. ശരത്തും രഞ്ജിനിയും വന്നിട്ടും സ്റ്റാര്‍ സിങ്ങറിനു പഴയതു പോലെ തിളങ്ങാനാവുന്നില്ലെന്നത് നേര്.
ഇന്ത്യാ വിഷന്‍ അഞ്ചാം വാര്‍ഷികാഘോഷം
മലയാള വാര്‍ത്താചാനലുകളില്‍ മുന്‍ നിരയില്‍ നില്ക്കുന്ന ഇന്ത്യാവിഷന്റെ അഞ്ചാം വാര്‍ഷികാഘോഷം മന്ത്രി ബിനോയ് വിശ്വം ഉല്‍ഘാടനം ചെയ്തു. കൊച്ചിയിലായിരുന്നു ചടങ്ങ്. ചാനല്‍ ചെയര്മാന് എം.കെ.മുനീറായിരുന്നു അദ്ധ്യക്ഷന്‍. നികേഷ് കുമാര്‍, പി.വി.ഗംഗാധരന്, റോയ് മാത്യു, ഗോകുലം ഗോപാലന് എന്നിങ്ങനെ പലരും ചടങ്ങിനെത്തിയിരുന്നു.ഗായകന് വേണു ഗോപാലിന്റെ ഗാനമേള, ചാനല്‍ സ്റ്റാഫിന്റെ തന്നെ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. ഒപ്പം അവാര്‍ഡ് വിതരണവും. മലയാളത്തിലെ ആദ്യ വാര്‍ത്താചാനലിന് പ്രേക്ഷകരുടെയും ആശംസകള്‍.
Subscribe to:
Posts (Atom)