സണ്‍ നെറ്റ്വര്ക്കില് നിന്നും പുതിയൊരു മലയാളം ചാനല്‍ കൂടി. ഇരുപത്തി നാലു മണിക്കൂറും ചിരിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മലയാളത്തിലെ ആദ്യത്തെ മുഴുനീള കോമഡി ചാനല്‍ "ചിരിത്തിര". കഴിഞ്ഞയാഴ്ചയാണ് സണ്‍ തമിഴില്‍ കോമഡി തിരൈ എന്ന ചാനല്‍ ആരംഭിച്ചത്. തുടര്‍ന്ന് തെലുങ്കിലും കന്നഡയിലും കോമഡി ചാനലുകള്‍ അനൗണ്‍സ് ചെയ്ത സണ്‍ ഇപ്പോള്‍ മലയാളത്തിലും പുതിയ ചാനല്‍ അനൗണ്‍സ് ചെയ്തിരിക്കുന്നു. ഉടനെ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കും. പിന്നെ ഒരു വിശേഷം, സണ്‍ ഡയറക്ട് ഡി ടി ഏച്ച് മുഖേന മാത്രമേ ഈ പുതു ചാനല്‍ കാണാനാവൂ!! കേബിള്‍ ടിവി വഴിയോ, ഡിഷ് ആന്റിന വഴി വിദേശ മലയാളികള്‍ക്കോ ഈ ചാനല്‍ ആസ്വദിക്കാനാവില്ല.
എന്തായാലും ഒരു പുതിയ ട്രെന്റിനു് സണ്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഡി ടി എച്ചിലൂടെ മാത്രം ലഭിക്കുന്ന ചാനലുകള്‍ !
September 21, 2008
September 8, 2008
പുതിയ ചാനല്‍ - ഇന്നു മുതല്‍
സണ്‍ നെറ്റ്വര്ക്കില് നിന്നും ഇരുപത്തി ഒന്നാമത്തെ ടെലിവിഷന്‍ ചാനല്‍. തെക്കെ ഇന്ത്യയിലാദ്യമായി കോമഡിക്കായി മുഴുവന്‍ സമയ ചാനല്‍ -
കോമഡി തിരൈ. ഇന്ന് സം പ്രേക്ഷണം ആരംഭിച്ചു. വേറെയുമുണ്ട് പ്രത്യേകതകള്‍. സണ്‍ ഡയറക്ട് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ചാനല്‍ കാണാനാവൂ. അതായത്, കേബിള്‍ ടിവി കണക്ഷന് വഴിയോ, മറ്റു ഡിടീച്ച് കണക്ഷനുകള്‍ വഴിയോ, സി ബാന്റ് ഡിഷ് ആന്റിന മുഖേനയോ ഈ ചാനല്‍ ലഭ്യമല്ല. സണ്‍ ഡയറക്ടില്‍ തമിഴ് ബേസിക് പാക്കേജിലാണ് ഈ ചാനല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 42 എഫ് എം സ്റ്റേഷനുകളടക്കം ഇരുപതിലധികം ടെലിവിഷന്‍ ചാനലുകളും, MPEG4 ഡി ടി ഏച്ച് സേവനവുമായി സണ്‍ ഇപ്പോള്‍ ഇന്ത്യയിലെ നമ്പര്‍ ഒണ്‍ മീഡിയ നെറ്റ്വര്‍ക്കായി മാറിയിരിക്കുകയാണ്. ഈ മേഖലയിലെ താപ്പാനകളായ സീ നെറ്റ് വര്‍ക്കിനെയും സ്റ്റാര്‍ ഗ്രൂപ്പിനേയും ബഹുദൂരം പിന്നിലാക്കിയാണ് സണ്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
Subscribe to:
Posts (Atom)