November 25, 2008
അമൃതയില്‍ വെള്ളി സിനിമകള്‍
വെള്ളിയാഴ്ചകളില്‍ വൈകീട്ട് ഏഴു മണി മുതല്‍ ഇനി സിനിമകളാണ് അമൃത ടിവിയില്‍.പതിവ് സീരിയല്‍-റിയാലിറ്റി പ്രകടനങ്ങള്‍ ഇനി തിങ്കള്‍ മുതല്‍ വ്യാഴം വരെ മാത്രം. വൈകുന്നേരങ്ങളിലെ സിനിമാ ടെലികാസ്റ്റ് എന്ന പതിവ് പണ്ടു പണ്ട് സൂര്യ ടിവി ക്കുണ്ടായിരുന്നു. സീരിയലുകളുടെ മഹാപ്രവാഹത്തില്‍ അതെല്ലാം മാറ്റപ്പെട്ടു. പിന്നീട് കിരണ്‍ ടിവി യുടെ വരവോടെയാണ് വൈകുന്നേരങ്ങളില്‍ സിനിമയെന്ന പതിവ് തുടങ്ങിയത്. കിരണിന് പകരക്കാരായി വന്ന ഏഷ്യാനെറ്റ് പ്ലസ്സും, കൈരളി വീ ചാനലും ഇതേ രീതിയില്‍ വൈകീട്ട് സിനിമകള്‍ കാണിക്കുവാന്‍ തുടങ്ങി. ഇപ്പോഴിതാ അമൃതയും. അമൃത വെള്ളിയാഴ്ച തെരഞ്ഞെടുക്കുവാന്‍ ഒരു കാരണം കൂടിയുണ്ട്, മലയാള ടെലിവിഷന്‍ പ്രേക്ഷകരില്‍ നല്ലൊരു ഭാഗം വരുന്ന ഗള്‍ഫില്‍ അന്ന് അവധി ദിനമാണല്ലോ.
November 20, 2008
അഭയ കേസ് | വര്‍ഗ്ഗീസ് പി തോമസ് | അഭിമുഖം നാളെ
സിസ്റ്റര്‍ അഭയ കേസന്വേഷണം നടത്തിയ മുന്‍ സിബീഐ ഉദ്യോഗസ്ഥന്, വര്‍ഗ്ഗീസ് പി തോമസ്, തന്റെ കേസന്വേഷണ നിഗമനങ്ങളും അനുഭവങ്ങളും,അവസാനം ഈ ജോലിതന്നെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങളെപ്പറ്റിയും മനസ്സു തുറന്ന് പറഞ്ഞ സൂര്യ ടിവിയുടെ
' വര്‍ത്തമാനം' എന്ന പരിപാടി, പുന:സംപ്രേക്ഷണം ചെയ്യുന്നു. ഈ കേസന്വേഷണത്തിനിടെ താന്‍ നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞ അദ്ദേഹം വികാരഭരിതനായിട്ടാണ് സംസാരം അവസാനിപ്പിച്ചത്. 'വര്‍ത്തമാനം' ഈ ശനിയാഴ്ച ഇന്ത്യന്‍ സമയം, രാത്രി പതിനൊന്നു മണിക്ക്. വര്‍ഗ്ഗീസ് പി തോമസുമായി അഭിമുഖം നടത്തിയത് സൂര്യ ന്യൂസ് ബ്യൂറോ ചീഫ് അനില്‍ നമ്പ്യാര്‍.
Subscribe to:
Posts (Atom)