March 15, 2008

ആദ്യം അര്‍ഫാസ്, പിന്നെ മിഥുനും..

റേഡിയോ താരങ്ങള്‍ ടെലിവിഷനില്‍ തിളങ്ങുന്നത് ആദ്യമല്ല. ഏഷ്യാനെറ്റിലെ ശ്രീകണ്ഠന്‍ നായര്‍ തന്നെ മികച്ച ഉദാഹരണം. പക്ഷേ അദ്ദേഹം റേഡിയോ ജോലി വിട്ടതിനു ശേഷമാണ്‌ ടിവിയില്‍ കയറിയത്. ഇപ്പോഴിതാ റേഡിയോയിലും ടി വിയിലും ഒരുമിച്ച് തിളങ്ങുകയാണ്‌ ചില താരങ്ങള്‍. റേഡിയോക്ക് നല്ല പ്രചാരമുള്ള യു.എ.ഇയിലെ ഹിറ്റ് 96.7 എഫ്.എം താരങ്ങളുടെ ടി വി പ്രവേശം സൂര്യ ടിവിയിലൂടെയാണ്‌. അക്കൂട്ടത്തില്‍ ആദ്യമെത്തിയത് അര്‍ഫാസാണ്‌. തന്റെ സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തിയ സംഭാഷണങ്ങളിലൂടെ റേഡിയോയിലെന്നപോലെ ടിവിയിലും അദ്ദേഹം ശരിക്കും ഷൈന്‍ ചെയ്തു. അര്‍ഫാസിന്റെ പ്രൊഗ്രാം ഏതാണ്ട് ഒന്നൊന്നര മാസം ഉണ്ടായിരുന്നതായാണ്‌ ഓര്‍മ്മ. ഇടക്കെപ്പൊഴോ ക്രിസിന്റെയും നൈലയുടെയും മഖങ്ങള്‍ സൂര്യയില്‍ കണ്ടതും ഓര്‍ക്കുന്നു. ഈയിടെ സൂര്യ ടിവിയില്‍ തന്നെ "ഗുഡ് ടൈംസ്"എന്നൊരു പ്രതിദിന പരിപാടിയിലൂടെ ഒരു നടനും കൂടിയായ മിഥുന്‍ രംഗത്തുവന്നു. വളരെ ആക്ടിവ് ആയ ഒരു പരിപാടിയായിരുന്നു അതും. മിഥുനും മാന്യമായിത്തന്നെ ഷോ കൊണ്ടുപോയി. ആലുക്കാസ് ജോയിയും, എം.കെ യൂസഫലിയും മുതല്‍ യേശുദാസും ദക്ഷിണാമൂര്‍ത്തിയും വരെ അതിഥികളായെത്തിയ ഗുഡ് ടൈംസ് ശരിക്കും ഗുഡ് തന്നെയായിരുന്നു. യു.എ.ഇയിലെത്തന്നെ മറ്റൊരു എഫ്.എം ചാനലായ ഓക്സിജന്‍ (റേഡിയൊ ഏഷ്യ) യുടെ സാരഥിയുടെ ഒരു അഭിമുഖവും ഇപ്പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ശ്രദ്ധേയമായി. അര്‍ഫാസും മിഥുനും കഴിഞ്ഞ് ഇനി ആരാണാവും അടുത്തത് !

2 comments:

ബൈജു സുല്‍ത്താന്‍ said...

അതേ....ഞാനും കണ്ടിരുന്നു...

Joker said...

യു.എ.യിലെ ഒട്ടുമിക്ക ആര്‍.ജെ കളും മലയാളികള്‍ക്ക് ഒരുപകാരവുമില്ലാത്തവരാണെന്ന് പറയാതെ വയ്യ.ശ്രീകണ്‍ഠന് നായരുമായൊന്നും ഇവരെ താരതമ്യപെടുത്താന്‍ പറ്റില്ല.അദ്ദേഹം ചിലപ്പോഴെങ്കിലും സമൂഹത്തിന് ഉതകുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട് എന്നെങ്കിലും കരുതാം.പക്ഷെ ഹിറ്റ് എഫ്.എം ഒരു കൊമേഴ്സ്യല്‍ ചാനലായത് കൊണ്ട് ഒരു പക്ഷെ അത്രക്കൊന്നും അവര്‍ക്ക് സാധിക്കാതെ വന്നേക്കാം.എങ്കില്‍ കൂടെ പലപ്പോഴും പല പരിപാടികളും തനി പൈങ്കിളി പരിപാടികളാണെന്ന് പറയാതെ വയ്യ.സിനിമാ ഗൊസിപ്പുകളും,മറ്റ് അച്ചള പള വര്‍ത്തമാനങ്ങളും എല്ലാം കൂടി ഇതിന്‍ ശരിക്ക് പെരിടേണ്ടത് “ മ” എഫ്.എം.എന്നാണ്.

ഒരു സംഭവം

ദുബായിലെ ഒരു തൊഴിലാളി ക്യാംബില്‍ ശമ്പളം കൊടുക്കാത്തത് കൊണ്ട് തൊഴിലാളികള്‍ സമരത്തിലേര്‍പ്പെട്ടു.അതിന്‍ ശ്രീ.മിഥുന്‍ പറഞ്ഞ വാചകം വളരെ മോശപ്പെട്ട രീതിയില്‍ ആയിരുന്നു.ഇതാണോ ഫയങ്കര റേഡിയോ.

പക്ഷെ ഒരു സുഖമുണ്ട് ഈ പൈങ്കിളികള്‍ക്ക് നാട്ടിലും ഇപ്പോള്‍ മാര്‍ക്കറ്റുണ്ണ്ട് .ഇപ്പോള്‍ നാട്ടില്‍ തുടങ്ങിയ കുറെ മ ചാനലുകള്‍ക്ക് ഇവരെ പോലുള്ളവര്‍ക്ക്ക് കുറെ ചാന്‍സുണ്ട്.

മറ്റൊരു സംഭവം

ദുബായിലെ ബസ് സ്റ്റേഷനുകള്‍ ഏസി യാക്കാന്‍ പോകുന്നു എന്ന വാര്‍ത്തയെ കുറിച്ച് അര്‍ഫാസ് പറയുന്നു.അതിന് മറുപടി പറയുന്നത് ചിരട്ടയില്‍ ഉരതുന്ന പോലെ ശബ്ദമുള്ള നയില “ അതിന് ബസ് സ്റ്റോപ്പുകള്‍ എസിയാക്കുന്നത് കൊണ്ട് ആര്‍ക്കാണ് ഗുണം” എന്ന് .അപ്പോള്‍ തന്നെ അര്‍ഫാസ് തിരുത്തി. “ അങ്ങനെ പറയരുത് കാരണം നല്ലൊരു ശതമാനം ആളുകള്‍ ദുബായില്‍ ബസ്സില്‍ യത്ര ചെയ്യുന്ന സാധാരണക്കാരാണ് അവര്‍ക്ക് ഇത് വലിയ ഒരു ഉപകാരം ആയിരിക്കും“ എന്ന്.

ചുരുക്കത്തില്‍ ഞാന്‍ ഇവരെ കാണുന്നത് ഒരു എന്റര്‍ ടെയിന്മെന്റ് കമ്പനി എന്ന നിലക്കേ ഉള്ളൂ.റേഡിയോ എന്ന അതിശക്തമായ മാധ്യമത്തെ കൂട്ടിക്കൊടുപ്പ് നടത്തുന്ന ഒരു പരിപാടി.