15 എപ്പിസോഡ് : ചെലവ്-ഒരു കോടി
സിനിമകളില്‍ മാത്രമല്ല, സീരിയലുകളിലും കൂടുതല്‍ നിര്‍മ്മാണച്ചെലവു് ഫാഷനാകുന്നു !പ്രശസ്ത നടി രാധിക, സിനിമയിലെന്ന പോലെ തമിഴ് ടെലിവിഷന്‍ രംഗത്തും ഏറെ പ്രശസ്തയാണ്. രാധികയുടെ നിര്‍മ്മിച്ച സീരിയലുകള്‍ സണ്‍ ടിവിയില്‍ സ്ഥിരം ഹിറ്റുകളാണ്. മലയാളത്തില്‍ സൂര്യയില്‍ വന്ന സ്വര്‍ണ്ണമഴ (ഊര്‍വ്വശി) രാധികയുടെ സംരംഭമായിരുന്നു. രാധികാ ശരത്കുമാര് ഇന്നു തെക്കേ ഇന്ത്യയിലെ മുന്‍ നിര നിര്‍മ്മാതാക്കളിലൊരാളായി മാറിയിരിക്കുകയാണ്. തമിഴില്‍ മാത്രമല്ല, മലയാളത്തിലും, തെലുങ്കിലും, കന്നഡത്തിലും രാധികയുടെ ടെലിവിഷന്‍ പ്രൊജക്റ്റുകള്‍ വിജയമായിട്ടുണ്ട്. തെന്നിന്ത്യ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സണ്‍ നെറ്റ്വര്‍ക്ക് ചാനലുകളാണ് രാധികയുടെ നിര്‍മ്മിതികള്‍ ടെലികാസ്റ്റ് ചെയ്തു വരുന്നത്. രാധികയുടെ ബിഗ്-ബജറ്റ് സീരിയല്‍ തിരുവിളയാടല്‍ ഇന്നു രാത്രി എട്ടു മണി മുതല്‍ ആരംഭിക്കുകയാണ്, സണ്‍ ടിവിയില്‍. പേരു സൂചിപ്പിക്കുന്നതു പോലെ ദൈവീക പരമ്പര തന്നെ. ശിവന്റെ കഥ. രാധിക തന്നെ ശിവമയം മുന്‍പ് അവതരിപ്പിച്ചിട്ടുണ്ട്, സണ്‍ ടിവിയില്‍ നല്ല റേറ്റിംഗ് സമ്പാദിച്ച പരിപാടിയായിരുന്നു അത്. ഈ പ്രൊജക്റ്റിനെപ്പറ്റി സംസാരിച്ചപ്പോള്‍ കലാനിധി മാരനാണ് (സി എം ഡി, സണ്‍ നെറ്റ്വര്‍ക്ക്) നിര്‍ദ്ദേശിച്ചത്, ഇതൊരു ബിഗ് ബജറ്റ് പ്രൊജക്റ്റാവട്ടേ എന്ന്, രാധിക പറയുന്നു. സീരിയലിനായി ബിന്നി മില്‍സ് വാടകക്കെടുത്ത് കൂറ്റന്‍ സെറ്റിടുകയും തമിഴിലെ പല പ്രശസ്ത നടീ നടന്മാരെ കഥാപാത്രങ്ങളായി തീരുമാനിക്കുകയും ചെയ്ത രാധിക പതിനഞ്ചു എപ്പിസോഡുകള്‍ക്കായി ഇതിനകം ഒരു കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. തെന്നിന്ത്യയിലെ ഏറ്റവും ചെലവേറിയ സീരിയലായി മാറി തിരുവിളയാടല്‍. രാധാ രവിയും മനോരമയും താരനിരയിലുണ്ട്.
April 28, 2008
April 19, 2008
ആ പ്രവചനം സത്യമായി
അങ്ങനെ ആ പ്രവചനം സത്യമായി
എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് പുറത്തായ " രഹസ്യ" മായിരുന്നു ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ വിജയി നജീമാണെന്ന്. ഇപ്പോഴിതാ അതു സത്യമായി. അന്നേ കേട്ടിരുന്നു, വിജയിയെ തീരുമാനിച്ചു കഴിഞ്ഞൂ, ഇനിയെല്ലാം നാടകം എന്ന്, ഇന്ന് ബുദ്ധിമുട്ടി പലരും കരയാന്‍ പെടുന്ന പാട് കണ്ടപ്പോള്‍ അതു സത്യമായിരുന്നല്ലോ എന്ന് തോന്നിപ്പോകുന്നു. കൂടുതലായി അടുത്ത ദിവസങ്ങളില്‍ അറിയാം എന്ന് കരുതുന്നു.
ഒരു പരിപാടി എത്രമാത്രം കുളമാക്കാം എന്നതിന് നല്ലൊരുദാഹരണമായിരുന്നു ലൈവ് ഫൈനല്‍. കയ്യടിക്കാന്‍ പോലും മടിച്ച കാണികളെ അടിക്കൂ അടിക്കൂ എന്നാവര്‍ത്തിച്ച് കയ്യടിപ്പിക്കേണ്ടി വന്നൂ നായികക്ക്. പിന്നെ Maestro എന്ന വാക്കിന്റ ഉച്ചാരണം മൈസ്റ്റ്രോ എന്ന് വരുമോ എന്ന് കൂടുതല്‍ അറിവുള്ളവര്‍ പറയേണ്ടിയിരിക്കുന്നു. അതില്‍ എനിക്കു സംശയമുണ്ട്. ബഹുമാന്യനായ ബാലമുരളീകൃഷ്ണയെ അങ്ങിനെയാണവര്‍ വിശേഷിപ്പിച്ചിരുന്നത്.
ലോകം മുഴുവന്‍ കുടുംബസമേതം കാണുന്ന ഒരു പരിപാടിയില്‍ (എന്നു പറയുന്നു ചാനല്‍ മേലാളന്മാര്) ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു സൂരജ് വെഞ്ഞാറമ്മൂടിന്. അതോ ഇവര്‍ക്കിട്ടൊരു കൊട്ട് കൊടുക്കാന്‍ വേണ്ടിയായിരുന്നുവൊ ഈ ഹാസ്യ പ്രയോഗം.

April 7, 2008
ജയ് ഹിന്ദ് ടി വി
ഗള്‍ഫ് രാജ്യങ്ങളിലെ ലഭ്യത കണക്കിലെടുത്ത് ജയ് ഹിന്ദ് ടിവി ഇപ്പോള്‍ ഇന്‍സാറ്റ് 2 ഇ ഉപഗ്രഹത്തില്‍ സം പ്രേക്ഷണം ആരംഭിച്ചിരിക്കുന്നു ! അതായത് ജീവന്,കൈരളി, ഏഷ്യാനെറ്റ് ചാനലുകള്‍ക്കൊപ്പം ഇനി ജയ് ഹിന്ദ് ടിവിയും കാണാം. ഇതേ ഡിഷ് ആന്റിനയിലൂടെ സൂര്യയും കിരണും കിട്ടുമെന്നു ഇവിടെ മുന്‍പ് എഴുതിയിരുന്നതോര്‍ക്കുക. വേറൊരു ഗുണം കൂടിയുണ്ട്. ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്ല വാര്‍ത്ത. ഡിഡി നാഷണലും ഇപ്പോള്‍ സൂര്യ ടിവിക്കൊപ്പം കിട്ടുന്നതാണ്. അപ്പോ ഒരൊറ്റ ഡിഷ് ആന്റിന മതി, മിക്കവാറും എല്ലാ പ്രധാന മലയാളം ചാനലുകളും അല്ലലില്ലാതെ കാണാം, ഒപ്പം ക്രിക്കറ്റും.
ജയ് ഹിന്ദിന്റെ ഫ്രീക്വന്‍സി
എഴുതിയെടുക്കാന്‍ മറക്കണ്ട: 4050 V / SR 5084
ജയ് ഹിന്ദിന്റെ ഫ്രീക്വന്‍സി
എഴുതിയെടുക്കാന്‍ മറക്കണ്ട: 4050 V / SR 5084
Subscribe to:
Posts (Atom)