November 2, 2009

മുകേഷ് വരുന്നൂ, ലക്ഷങ്ങളുമായി !

ബിഗ്സ്ക്രീനിനപ്പുറം, മിനിസ്ക്രീനില്‍ മുകേഷ്‌ മിന്നിത്തിളങ്ങിയ കോടീശ്വരന്‍ നമുക്ക് മറക്കാറായിട്ടില്ല. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ മിമിക്രിക്കാര്‍ മുകേഷിന്റെ കോടീശ്വരന്‍ അവതരിപ്പിച്ചുകൊണ്ടേയിരീക്കുന്നു എന്നത് ആ പരിപാടിയുടെ ജനപ്രീതി സൂചിപ്പിക്കുന്നു.
ഒരിടവേളക്കു ശേഷം, മുകേഷ് വീണ്ടും വരുന്നു, ഇത്തവണ ലക്ഷങ്ങളാണ് കയ്യില്‍ ! ഒപ്പം ഇരുപത്തിആറ് സുന്ദരിമാരും !
അമ്പത് ലക്ഷം രൂപ വരെ ഒരാള്‍ക്ക് സമ്മാനമായി ലഭിക്കാവുന്ന " ഡീല്‍ ഓര്‍ നോ ഡീല്‍ " എന്ന ഗെയിം ഷോയുമായി മുകേഷ്‌ ഈ വരുന്ന ശനിയാഴ്ച മുതല്‍ രംഗത്ത്. ഇന്ത്യക്ക് പുറമേ എഴുപത്തി രണ്ടു രാജ്യങ്ങളില്‍ സൂപ്പര്‍ ഹിറ്റായ ഷോയാണ്‌ ഡീല്‍ ഓര്‍ നോ ഡീല്‍. അമേരിക്കയാണ്‌ ആദ്യ കളരി. ഇരുപത്തിയാറ് പണപ്പെട്ടികള്‍. ഇതില്‍ ഭാഗ്യം തുണയായെത്തുന്ന വ്യക്തിക്ക് അമ്പത് ലക്ഷം വരെ നേടി സ്ഥലം വിടാനുള്ള അവസരം ലഭിക്കുന്നു. കോടീശ്വരനിലെപ്പോലെ കുഴപ്പിക്കുന്ന ചോദ്യങ്ങളില്ല, അവതാരകനും മല്‍സരാര്‍ഥിയും ചേര്‍ന്നുകൊണ്ടുള്ള രസകരമായ കുറെ നിമിഷങ്ങള്‍. അതിനുള്ളില്‍ ഭാഗ്യം നിര്‍ണ്ണയിക്കപ്പെടും.

ഡീല്‍ ഓര്‍ നോ ഡീല്‍ പരിപാടിയുടെ തെന്നിന്ത്യയിലെ അവകാശം സണ്‍ നെറ്റ് വര്‍ക്കാണ്‌ കരസ്ഥമാക്കിയിരിക്കുന്നത്. സണ്‍ ടിവിയില്‍ കഴിഞ്ഞയാഴ്ച പരിപാടി ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌ നടന്‍ റിഷിയാണവതാരകന്‍. കോടീശ്വരനിലൂടെ സണ്‍ ടിവി പ്രശസ്തമാക്കിയ ഒരു പ്രയോഗമുണ്ട്. " നാങ്ക റെഡി, നീങ്ക റെഡിയാ ". അതുപോലെ റിഷിയും പറയുന്നുണ്ട്, ഇടക്കിടെ.. " ഒരേ വാര്‍ത്തൈ, ഓഹോന്ന് വാഴ്കൈ ". മലയാളത്തില്‍ മുകേഷിന്റെ പ്രയോഗം എന്തായിരിക്കുമെന്നറിയാന്‍ ശനിയാഴ്ച വരെ കാത്തിരിക്കേണ്ടി വരും. നവംബര്‍ ഏഴുമുതല്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് ഏഴു മുപ്പതുമുതല്‍ സൂര്യ ടിവിയില്‍ ഡീല്‍ ഓര്‍ നോ ഡീല്‍ ആരംഭം.

October 5, 2009

ആദരാഞ്ജലികള്‍!

സൂര്യ ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷാജി അലക്സ് വാഹനാപകടത്തില്‍ മരിച്ചു. സൂര്യയുടെ പത്തനംതിട്ട ബ്യൂറോ പ്രതിനിധിയായിരുന്നു നാല്പതുകാരനായ ഷാജി അലക്സ്. സൂര്യടിവിയുടെ ആരംഭകാലം മുതല്‍ ചാനലിനൊപ്പമുണ്ടായുരുന്ന ഷാജി ഒട്ടേറെ ആനുകാലിക പ്രസക്തമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിട്ടുള്ളയാളാണ്. ഷാജി സഞ്ചരിച്ചിരുന്ന കാറില്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ്സ് ഇടിക്കുകയായിരുന്നു. പത്തനംതിട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പത്തനം തിട്ട പ്രസ്സ് ക്ലബ്ബ് ട്രഷററും, മുന്‍ സെക്രട്ടറിയുമായിരന്ന ഷാജിക്ക് ആദരാഞ്ജലികള്‍ നേരുന്നു.

February 9, 2009

ആദിത്യ -പുതിയ ചാനല്‍ !

സണ്‍ നെറ്റ്വര്‍ക്കില്‍ നിന്നും ഇതാ പുതിയൊരു ചാനല്‍ കൂടി. കോമഡിക്കു പ്രാധാന്യം നല്‍കുന്ന ചാനല്‍ - ആദിത്യ - തമിഴില്‍ സം പ്രേക്ഷണം ആരംഭിച്ചു. ഇതു സണ്‍നെറ്റ്വര്‍ക്കിന്റെ രണ്ടാമതു കോമഡി ചാനലാണ്‌. ആദിത്യ ഇന്നലെ മുതല്‍ ഫ്രീ ടു എയര്‍ ആയി ലഭ്യമാണ്‌. സണ്‍ ഡയറക്റ്റിലും ലോക്കല്‍ കേബിള്‍ ടിവിയിലും സ്വന്തം ഡിഷ് ആന്റിന ഉപയോഗിക്കുന്നവര്‍ക്കും ആദിത്യ കാണാം. ഗള്‍ഫ് രാജ്യങ്ങളിലും സൂര്യ ടിവി - കിരണ്‍ ടിവി - ദൂരദര്‍ശന്‍ ചാനലുകള്‍ കിട്ടുന്ന അതേ ഡിഷ് ആന്റിനയിലൂടെ ഈ പരിപൂര്‍ണ്ണ വിനോദ ചാനല്‍ കിട്ടും.