February 9, 2009
ആദിത്യ -പുതിയ ചാനല്‍ !
സണ്‍ നെറ്റ്വര്ക്കില് നിന്നും ഇതാ പുതിയൊരു ചാനല്‍ കൂടി. കോമഡിക്കു പ്രാധാന്യം നല്കുന്ന ചാനല്‍ - ആദിത്യ - തമിഴില്‍ സം പ്രേക്ഷണം ആരംഭിച്ചു. ഇതു സണ്‍നെറ്റ്വര്‍ക്കിന്റെ രണ്ടാമതു കോമഡി ചാനലാണ്. ആദിത്യ ഇന്നലെ മുതല്‍ ഫ്രീ ടു എയര്‍ ആയി ലഭ്യമാണ്. സണ്‍ ഡയറക്റ്റിലും ലോക്കല്‍ കേബിള്‍ ടിവിയിലും സ്വന്തം ഡിഷ് ആന്റിന ഉപയോഗിക്കുന്നവര്‍ക്കും ആദിത്യ കാണാം. ഗള്‍ഫ് രാജ്യങ്ങളിലും സൂര്യ ടിവി - കിരണ്‍ ടിവി - ദൂരദര്ശന് ചാനലുകള്‍ കിട്ടുന്ന അതേ ഡിഷ് ആന്റിനയിലൂടെ ഈ പരിപൂര്‍ണ്ണ വിനോദ ചാനല്‍ കിട്ടും.
Subscribe to:
Posts (Atom)