May 10, 2011

റിപ്പോര്‍ട്ടര്‍ ടിവി


മലയാളത്തില്‍ പുതിയൊരു വാര്‍ത്താ ചാനല്‍ - റിപ്പോര്‍ട്ടര്‍ . ചാനല്‍ പുതിയതാണെങ്കിലും അണിയറ പ്രവര്‍ത്തകര്‍ പഴയ മുഖങ്ങള്‍ തന്നെ. പുതിയ ചാനലിലെ സജീവ സാനിധ്യമായി എത്തുന്ന അവതാരകര്‍ അല്ലെങ്കില്‍ വാര്‍ത്താ വായനക്കാരില്‍ മലയാളികള്‍ക്ക് സുപരിചിതരായ നികേഷ് കുമാര്‍, റാണി, വേണു (മനോരമ) എന്നിവരും കാണും. നികേഷ് കുമാറാണ്‌ ചാനലിന്‌ ചുക്കാന്‍ പിടിക്കുന്നത്. MPEG4 ഫോര്‍മാറ്റിലാണ്‌ സംപ്രേഷണം. അതിനാല്‍ തന്നെ സ്വന്തം ഡിഷ്‌ ആന്റിന ഉപയോഗിക്കുന്നവര്‍ക്ക് (പ്രത്യേകിച്ച് ഗള്‍ഫില്‍) MPEG4 റിസീവര്‍ ഘടിപ്പിച്ചാലേ റിപ്പോര്‍ട്ടര്‍ കാണാനാവൂ. (സൂര്യ ടിവിയും കിരണ്‍ ടിവിയും ഇപ്പോള്‍ ഇതേ ഫോര്‍മാറ്റിലാണ്‌ ലഭ്യമാവുന്നത്). ഇതല്പം പണച്ചിലവുള്ള കാര്യമാണ്‌, പുതിയ മോഡല്‍ റിസീവര്‍ വാങ്ങുകയെന്നത്.

ഇന്‍സാറ്റ് 2ഇ ഉപഗ്രഹം വഴിയാണ്‌ റിപ്പോര്‍ട്ടര്‍ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ അമര്‍ത്തുക. താമസിയാതെ വെബ്ബ് വഴിയുള്ള സംപ്രേഷണവും ആരംഭിക്കും. ഹൈ ഡഫനീഷന്‍ ചാനലായ റിപ്പോര്‍ട്ടര്‍ ഇതുവരെ ഡി.ടി.എച്ചുകളിലൊന്നും ചേര്‍ക്കപ്പെട്ടിട്ടില്ല. തെന്നിന്ത്യന്‍ HD ചാനലുകള്‍ നല്‍കുന്ന ഏക ഡി.ടി.എച്ചായ സണ്‍ ഡയറക്ടിലെങ്കിലും ഉടനെ റിപ്പോര്‍ട്ടര്‍ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കാം!


ഇനി വാര്‍ത്തകള്‍ക്ക് ദാഹിക്കുന്നവര്‍ക്ക് മാറ്റിക്കൊണ്ടിരിക്കാന്‍ ഒരു ചാനല്‍ കൂടിയായി.

April 27, 2011

ബ്രിട്ടാസ് ഏഷ്യാനെറ്റിലേക്ക് !??

കൈരളിയില്‍ നിന്നും രാജി വച്ച ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ ചേരുന്നതായി അറിയുന്നു.
ഇടതുപക്ഷത്തിന്‌ അനഭിമതനായ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിലേക്ക്
ഒരു ഇടതു സഹചാരി പോകുന്നത് കൗതുകമുള്ള കാഴ്ച തന്നെ !