November 24, 2007

ഭാരത് ടിവി - കണ്ടവരുണ്ടോ?

ഭാരത് ടിവി - കണ്ടവരുണ്ടോ? : ചോദ്യം അര്‍ത്ഥവര്‍ത്താണ്. ഇങ്ങനെയൊരു ടിവി ചാനല്‍ മലയാളത്തില്‍ ഉണ്ടോ എന്നു ആരെങ്കിലും ചോദിച്ചാല്‍ അതിശയിക്കാനില്ല. അത്തരത്തിലായിരുന്നൂ ഭാരത് ടിവിയുടെ വരവും പ്രവര്‍ത്തനങ്ങളും. പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരൊറ്റ പരിപാടിയും അവതരിപ്പിക്കാന്‍ ഭാരതിനായില്ല. അതുകൊണ്ടുതന്നെ ചാനലുകള്‍ക്ക് കാര്യമായ സ്വാധീനമുള്ള മലയാള നാട്ടില്‍ സാന്നിധ്യമറിയിക്കാന്‍ ഭാരതിന്റെ അണിയറ ശില്പ്പികള്‍ക്ക് കഴിഞ്ഞില്ല.അവരതിനു ശ്രമിച്ചതായും കണ്ടില്ല. അങ്ങിനെ തട്ടി മുട്ടി പൊകുന്നതിനിടെ തന്നെ പലവട്ടം ചാന‍ല്‍ ഒളിച്ചു കളിയും നടത്തിയിരുന്നു. എന്നു വച്ചാല്‍ ഇടക്കിടെ 'പ്രദര്‍ശനം'നിലച്ചുപോകും. സാറ്റലൈറ്റ് വാടക സംബന്ധിച്ച പ്രശ്നമായിരുന്നുവോ എന്തോ! എന്തായാലും കഴിഞ്ഞ കുറെ നാളുകളായി ഭാരത് തികച്ചും അപ്രത്യക്ഷമായിരിക്കുകയാണു്‌. മലയാള‍ത്തില്‍ മിന്നി മറഞ്ഞ മറ്റൊരു ചാനല്‍ കൂടിയുണ്ടായിരുന്നൂ..ചരിത്രം പരതിയാല്‍..ദുബൈയില്‍ നിന്നും ആരംഭിച്ച എം.ഇ.ടി. പ്രദര്‍ശനത്തിന്റെ ഒരു വര്‍ഷം തികക്കാന്‍ എം.ഇ.ടി ക്കായില്ലാ. ഭാരതിന്റെ അകാലമ്രുത്യു ആരും അറിഞ്ഞ മട്ടില്ല..! ഇനിയിപ്പൊ ഭാരതിന്‌ എന്തുപറ്റിയെന്നറിയാവുന്നവര്‍ അതു ഞങ്ങളെക്കൂടി അറിയിച്ചാലും..

6 comments:

ക്രിസ്‌വിന്‍ said...

:)

മന്‍സുര്‍ said...

അയ്യോ...ഇന്നലെയും കൂടി കണ്ടതാണല്ലോ ഭാരത്‌ ടീവി....എന്ത്‌ പറ്റി..ഇവിടെ കിട്ടുന്നുണ്ട്‌ ഇനി പഴയത്‌ സംപ്രേക്ഷണം ചെയ്യുന്നതാണോ..എന്നറിയില്ല...

അറിവുള്ളവര്‍ പറയൂ...കേള്‍ക്കട്ടെ...അതിന്റെ അധികം വര്‍ക്കുകളും ബഹ്‌റൈനില്‍ നിന്നാണ്‌ ചെയ്യുന്നത്‌ എന്നും കേട്ടു..ശരിയാണോ...??

നന്‍മകള്‍ നേരുന്നു

സാങ്കേതികന്‍ said...

പത്രവാര്‍ത്ത്കള്‍ പറയുന്നതു

Anonymous said...

താങ്കള്‍ എവിടെയാണ്‌? കേരളത്തിലാണോ? ഈ ലിങ്കില്‍ നോക്കൂ..
http://www.sat-address.com/tv/India.html
ഭാരത്‌ ടി വി കാണാനെയില്ലാ...വിദേശത്തൊന്നും ഇപ്പൊള്‍ ഭാരത്‌ കിട്ടുന്നില്ലല്ലോ..

പ്രയാസി said...

ഭാരത് ടി.വി പോയിട്ടു ടി.വി പോലും കണ്ടിട്ടു കൊല്ലം ഒന്നായി..
ഇപ്പൊ കുറച്ചു മനസ്സമാധാനമുണ്ട്..:)

G.MANU said...

prayasiyude comment kalakki hahah