January 4, 2008
പുതുവര്‍ഷാഘോഷം | ചാനല്‍ സ്റ്റൈല്‍
നവവല്‍സരത്തെ എതിരേല്‍ക്കാനായി ഡിസംബര്‍ മുപ്പത്തി ഒന്നിനു രാത്രി ഉറക്കം മാറ്റി വച്ച് കാത്തിരുന്നവര്‍ മലയാളം ചാനലുകളില്‍ കണ്ടത് വിശേഷപ്പെട്ട കാഴ്ചകളായിരുന്നു. ഇങ്ലിഷ് -ഹിന്ദി - തമിഴ് ദ്രുത ഗാനങ്ങള്‍ക്കൊപ്പിച്ച് ശരീരം കുലുക്കിക്കൊണ്ടുള്ള "ഡാന്‍സ്"! പ്രധാന നഗരങ്ങളില്‍ നിന്നും ലൈവായിത്തന്നെ ഈ മേളം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിക്കാന്‍ ചാനലുകള്‍ ശരിക്കും മല്‍സരിച്ചു. രാത്രിയുടെ അന്ത്യയാമത്തില്‍ അരങ്ങേറിയ ഈ ആഘോഷങ്ങളില്‍ ആണ്‍ പെണ്‍ ഭേദമന്യെ എല്ലാരും ആനന്ദന്രുത്തമാടി. മികച്ച ക്യാമറകള്‍ വിവിധ ആംഗിളുകളില്‍ ഇവ പകര്‍ന്നു നല്‍കി. വിദേശങ്ങളില്‍ നടക്കുന്നുവെന്നു കേട്ടറിഞ്ഞ ഇത്തരം ന്രുത്തങ്ങള്‍ തത്സമയം കാണാന്‍ കുഗ്രാമങ്ങളില്‍ പോലും അവസരം കിട്ടി. ത്രിശ്ശൂരിലെയും, കൊച്ചിയിലെയും, കോവളത്തെയും, തിരുവന്തപുരത്തെയും ആഘോഷത്തിമര്‍പ്പ് ലോകമെമ്പാടും തല്‍സമയം എത്തിക്കുന്നതില്‍ മലയാളത്തിലെ പ്രധാന ചാനലുകളിലൊരു വിഭാഗം വിജയിച്ചു.മനോരമയും, സൂര്യയും, കിരണും ഒഴികെ ഏതാണ്ടെല്ലാ ചാനലുകളിലും ഇതായിരുന്നു ന്യു ഇയര്‍ ഈവ് ! ഇത്തവണത്തെ ലൈവില്‍ പെടാന്‍ കഴിയാതെ നിരാശ പൂണ്ടവര്‍ ഇപ്പൊഴേ ചാനല്‍ അധിപന്മാരുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷം തങ്ങളുടെ നാട്ടില്‍ നിന്നു ലൈവണേ എന്ന് അഭ്യര്‍ത്ഥിച്ചു തുടങ്ങിയിരിക്കുന്നു എന്നു പിന്നാമ്പുറ വാര്‍ത്ത. ഇതുകൂടി: ഈ കൂത്തുകള്‍ക്കിടയില്‍ ആരൊ ഒരു വിദേശ വനിതയെ കയറിപ്പിടിച്ചുവെന്ന് പത്രവാര്‍ത്ത. പ്രതികളെ പോലീസ് തിരയുന്നു. ഇതും ലൈവില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ പോലീസിന്റെ ജോലി എളുപ്പമായേനെ, പ്രതിയെയോ പ്രതികളെയോ ടേപ്പ് നോക്കി പിടിച്ചു കൂട്ടിലിടാമായിരുന്നു എന്നോരു പാവം പോലീസുകാരന്റെ ആത്മഗതം. അയ്യേ..ഈ പോലീസിന്റെ ഒരു കാര്യം..ഒന്നുമറിയാത്ത പോലെ...ഈ ചാനലുകള്‍ മുഖത്തിനു കാര്യമായ പ്രാധാന്യം നല്‍കിയാലല്ലേ അതു സാധ്യമാവൂ, അല്ല പിന്നെ...
Subscribe to:
Post Comments (Atom)
1 comment:
what's wrong with dancing and partying?
Post a Comment