കെ.കെ.രാജീവിന്റെ പുതിയ പരമ്പര "കുടുംബയോഗം" ആരംഭിക്കുകയായി. തന്റെ ആദ്യകാല പാളയമായ സൂര്യ ടി വി യിലാണ് ഇത്തവണ രാജീവിന്റെ പ്രൊജക്റ്റ്. പ്രയാണം എന്ന പരമ്പരയൊടെയാണ് സൂര്യയില്‍ ഏഴോ ഏട്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജീവിന്റെ രംഗപ്രവേശം. തുടര്‍ന്നു വന്ന "പെയ്തൊഴിയാതെ"എന്ന സീരിയല്‍ എക്കാലത്തെയും ഹിറ്റായി മാറിയ ഒന്നായിരുന്നു. തിലകന്റെയും ജയഭാരതിയുടെയും മികച്ച അഭിനയവും രാജീവിന്റെ സം വിധാന ശൈലിയും ചേര്‍ന്നപ്പോള്‍ അതേറ്റവും ഹ്രുദ്യമായ ഒരനുഭവമായി പ്രേക്ഷകര്‍ക്ക്. തുടര്‍ന്നും രാജീവ് പരമ്പരകള്‍ സൂര്യയില്‍ തുടര്‍ന്നു കൊണ്ടിരുന്നു. രതീഷും ശ്രീവിദ്യയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത "വേനല്‍ മഴ"മറ്റൊരു ഹിറ്റായിരുന്നു. പിന്നീട് ഏഷ്യാനെറ്റിലാണ് നമ്മള്‍ രാജീവ് പരമ്പരകള്‍ സ്ഥിരമായി കണ്ടത്. രാജീവിന് അവിടെയും തിളങ്ങാനായി, അമ്മ മനസ്സ് ആരും മറക്കാനിടയില്ല. ഇനി സൂര്യയില്‍ അടുത്ത ദിവസം ആരംഭിക്കുന്ന കുടുംബയോഗത്തിലൂടെ സീരിയല്‍ പ്രേക്ഷകരെ രാജീവിനാകര്‍ഷിക്കാനാവുമൊ എന്നു നോക്കാം.
കൈരളി അഭിമുഖത്തിലൂടെ ടെലിവിഷന്‍ രംഗത്തും പ്രശസ്തനായ ഫാരിസ് ഒരു മലയാളംവാര്‍ത്താ ചാനലിനു പ്ലാന്‍ ചെയ്യുന്നതായി കേള്‍ക്കുന്നു. അടുത്തു തന്നെ നമുക്കതു കണ്ടുതുടങ്ങാനാവുമെന്നു പ്രതീക്ഷിക്കാം.
ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ FICC പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. ബി.പി.എല്‍ സ്ഥാപകനായ അദ്ദേഹം ഇപ്പൊള്‍ ഇന്‍ഡിഗോ എന്നൊരു മീഡിയ കമ്പനി കൂടെ കൈകാര്യം ചെയ്യുന്നുണ്ട്. ബാംഗ്ഗ്ലൂര്‍ ആസ്ഥാനമായ ജൂപ്പിറ്റര്‍ ഇദ്ദേഹത്തിന്റെ സം രംഭമാണ്.
സണ്‍ നെറ്റ്വര്‍ക്ക് തങ്ങളുടെ ചാനലുകളിലെയെല്ലാം പരസ്യ നിരക്ക് പത്തു മുതല്‍ മുപ്പതു ശതമാനം വരെ കൂട്ടി. സൂര്യയിലും കിരണിലും ഉള്‍പ്പെടെ എല്ലാ സണ്‍ ചാനലുകളിലും ഇതു ബാധകമാണ്. സണ്‍ ചാനലുകളില്‍ സ്ലോട്ട് വാങ്ങാനും ഫെബ്രുവരി 15 മുതല്‍ നിരക്കു കൂടും.
വിശേഷങ്ങള്‍ ഇനിയും തുടരും.....
No comments:
Post a Comment