January 22, 2008

കൊച്ചു ടീവി വരുന്നു !!

കൊച്ചു ടി.വി. - പുതിയൊരു മലയാളം ചാനല്‍.
സണ്‍ നെറ്റ്‌ വര്‍ക്ക്‌ തങ്ങളുടെ മൂന്നാമത്‌ മലയാളം ചാനലിനു നല്‍കിയിരിക്കുന്ന പേരാണ്‌ കൊച്ചു ടിവി. പേരില്‍ തന്നെ കൗതുകം തോന്നിപ്പിക്കുന്ന ഈ ചാനല്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള മലയാളത്തിലെ ആദ്യ ചാനലാണ്‌. കഴിഞ്ഞ വര്‍ഷം സണ്‍ തമിഴില്‍ ആരംഭിച്ച ചുട്ടി ടിവി വന്‍ വിജയമായതിനെത്തുടര്‍ന്നാണ്‌ മറ്റു ഭാഷകളിലും കുട്ടികള്‍ക്കായുള്ള ചാനലുകള്‍ തുടങ്ങാന്‍ പ്രേരണയായത്‌. മലയാളത്തിനു പുറമേ കന്നഡയിലും തെലുങ്കിലും ഇതോടൊപ്പം ചോട്ടു ടിവി, ഖുശി ടി വി എന്നീ പേരുകളില്‍ സണ്‍ ചാനലുകള്‍ തുടങ്ങുന്നുണ്ട്‌.
രണ്ട്‌ മാസത്തിനുള്ളില്‍ ചാനലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു ചുട്ടി ടിവി ഡയറക്ടര്‍ കവിത ജുബിന്‍ പറയുന്നു.പ്രാദേശിക വിനോദ പരിപാടികള്‍ക്ക്‌ പുറമെ കുട്ടികള്‍ക്ക്‌ രുചിക്കുന്ന എല്ലാ വിഭവങ്ങളും ചാനലുകളില്‍ ഉണ്ടാകും. സാധാരണ കാര്‍ട്ടൂണ്‍ ചാനലുകളില്‍ നിന്നും വിഭിന്നമാണ്‌ ചുട്ടി ടിവി. കുട്ടികള്‍ക്കായുള്ള വാര്‍ത്തകളും, പ്രഭാത പരിപാടികളും, റിയാലിറ്റി ഷോകളും, ടോക്‌ ഷോകളും ഒക്കെയായി ചുട്ടി ചുരുങ്ങിയ കാലം കൊണ്ട്‌ തമിഴ്‌ നാട്ടില്‍ കാര്‍ട്ടൂണ്‍ നെറ്റ്‌ വര്‍ക്കിനെയും, ജെറ്റിക്സിനെയും, പോഗോയെയും പിന്നിലാക്കി മുന്നേറി.
തിരുവനന്തപുരത്ത്‌ സൂര്യ ടിവി സ്റ്റുഡിയോയോട്‌ ചേര്‍ന്ന് കൊച്ചു ടിവിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നറിയുന്നു.കൊച്ചു ടിവി വളര്‍ന്നു വലുതാവട്ടെ എന്നാശംസിക്കുന്നു.

3 comments:

ദിവാസ്വപ്നം said...

പ്ലേബോയ് മലയാളത്തില്‍ ചാനല്‍ തുടങ്ങീന്നാണ് വിചാരിച്ചത്. ഇനി ഇങ്ങനെ ആശിപ്പിക്കരുത്.

btw; കമന്റ് വിന്‍ഡോ പോപ്-അപ് ആകുന്നത് ഒഴിവാക്കിയാല്‍ ഉപകാരമായിരുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊച്ചു ടിവി വളര്‍ന്നു വലുതാവട്ടെ എന്നാശംസിക്കുന്നു.

ശ്രീ said...

കൊച്ചു ടീവിയ്ക്ക്കും സന്‍‌ നെറ്റ് വര്‍‌ക്കിനും ആശംസകള്‍!
:)