മലയാള സ്വകാര്യ ചാനല്‍ ചരിത്രത്തിലാദ്യമായി 900 ല്‍ പരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഒരു സീരിയലിന്റെ (മിന്നുകെട്ട്-സൂര്യ ടി വി) വിജയാഘോഷം ഇന്നലെ തൃശ്ശൂരില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുകയുണ്ടായി. പദ്മശ്രീ എം.കെ.യൂസഫലിയായിരുന്നു 916മത് എപ്പിസോഡിന്റെ വിജയാഘോഷത്തിന്റെ ഉല്‍ഘാടകന്‍. സം വിധായകന്‍ ജ്ഞാനശീലനെയും, നിര്‍മ്മാതാവ് സിദ്ധിഖിനെയും പ്രധാന നടീനടന്മാരെയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. ടെലിവിഷന്‍ പ്രവര്‍ത്തകരും, നടീ നടന്മാരും പ്രേക്ഷകരും നിറഞ്ഞ സദസ്സില്‍, മറ്റ് കലാപരിപാടികളും അരങ്ങേറി.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സൂര്യ ടിവിയില്‍ മിന്നുകെട്ട് ആരംഭിച്ചത്. സണ്‍ ടിവിയില്‍ വന്‍ വിജയമായ "മെട്ടി ഒലി" എന്ന സീരിയല്‍ മലയാളത്തിലും റീ മേക്ക് ചെയ്യുകയായിരുന്നു നിര്‍മാതാവ് സിദ്ദിഖ്. തെക്കേ ഇന്ത്യയില്‍ ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും ഉയര്‍ന്ന പരസ്യ നിരക്ക് ലഭിച്ചിരുന്നു സണ്‍ ടിവിയില്‍ മെട്ടിഒലിക്ക് അന്ന്. അര മണിക്കൂര്‍ നീണ്ട ക്ലൈമാക്സ് എപ്പിസോഡ് ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച സീരിയലെന്ന പ്രത്യേകതയും മെട്ടിഒലിക്ക് സ്വന്തം ! മിന്നുകെട്ടിനു മോഹന്‍ സിതാരയൊരുക്കിയ " അശകുശലേ പെണ്ണുണ്ടോ? പെണ്ണിനു മിന്നുണ്ടോ " എന്ന ഗാനം മലയാള സീരിയല്‍ ഗാനങ്ങളിലെ എക്കാലത്തെയും ഹിറ്റാണ്. ഹൃദ്യമായ കഥ തന്നെയാണ് മിന്നുകെട്ടിന്റെ വിജയത്തിന്റെ പ്രധാന ശക്തി. അഭിനേതാക്കളെല്ലാം കഥാപാത്രങ്ങളായി ജീവിക്കുകയാണ്. പ്രധാന കഥാപാത്രങ്ങളായ ഡോ. ഷാജുവിന്റെയും, പ്രശസ്ത നടന്‍ രാഘവന്റെയും പ്രകടനം പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. തൃശ്ശൂരാണ് ലൊക്കേഷന്‍, കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ സ്ഥലനാമങ്ങള്‍ തന്നെ പറയുന്നുവെന്നത് ഒരു നല്ല കാര്യമായിത്തോന്നി. മിന്നുകെട്ടിന് ലഭിച്ച ജനപ്രീതി തന്നെയാണ് ഈ വിജയത്തിന്റെ പിന്നിലെന്നു അണിയറ പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഏതാണ്ട് അന്‍പതോളം കഥാപാത്രങ്ങള്‍ മിക്കവാറും സ്ഥിരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരെയെല്ലാം ഒരുമിപ്പിച്ച് യാതൊരു തടസ്സവുമില്ലാതെ സീരിയല്‍ മിന്നോട്ടു കൊണ്ടു പോകുന്നതില്‍ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ആദ്യ എപ്പിസോഡു മുതല്‍ ഇന്നു വരെ പ്രേക്ഷകരെ തീരെ ബോറടിപ്പിക്കാതെ അത്യന്ത്യം ആകര്‍ഷണീയതയോടെ സീരിയല്‍ മുന്നോട്ട് പോവുകയാണ്. ഒരു പിതാവിന്റെയും അഞ്ച് പെണ്മക്കളുടെയും കഥയാണ് മിന്നുകെട്ട്. അവരുടെ ജീവിതത്തില്‍ അവരനുഭവിക്കുന്ന സംന്തോഷങ്ങളും ദുഖ:ങ്ങളും നമുക്ക് നമ്മുടെ തന്നെയാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ ഇവര്‍ നമുക്കറിയാവുന്ന ആരോ ആണെന്നു തോന്നിപ്പോകുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു കഥ.
പ്രേക്ഷകര്‍ സന്തുഷ്ടരാണ്, മിന്നുകെട്ടിനു മുന്‍പും ശേഷവും എത്രയോ ചാനലുകളില്‍ എത്രയോ സീരിയലുകള്‍ വന്നു പോയി. ഇന്നും... ആദ്യ ദിനം തൊട്ടേ പ്രേക്ഷക ലക്ഷങ്ങളൂടെ മനസ്സില്‍ ഇടം നേടിയ മിന്നുകെട്ടിലെ ഓരോ കഥാപാത്രങ്ങളും ജീവനോടെ നിറഞ്ഞു നില്‍ക്കുന്നു. മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം ആയിരം എപ്പിസോഡ് തികഞ്ഞതിന്റെ ആഘോഷത്തിനു കാണാമെന്നു പറഞ്ഞാണ് പരിപാടികള്‍ ഇന്നലെ അവസാനിച്ചത്.
പ്രേക്ഷകര്‍ സന്തുഷ്ടരാണ്, മിന്നുകെട്ടിനു മുന്‍പും ശേഷവും എത്രയോ ചാനലുകളില്‍ എത്രയോ സീരിയലുകള്‍ വന്നു പോയി. ഇന്നും... ആദ്യ ദിനം തൊട്ടേ പ്രേക്ഷക ലക്ഷങ്ങളൂടെ മനസ്സില്‍ ഇടം നേടിയ മിന്നുകെട്ടിലെ ഓരോ കഥാപാത്രങ്ങളും ജീവനോടെ നിറഞ്ഞു നില്‍ക്കുന്നു. മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം ആയിരം എപ്പിസോഡ് തികഞ്ഞതിന്റെ ആഘോഷത്തിനു കാണാമെന്നു പറഞ്ഞാണ് പരിപാടികള്‍ ഇന്നലെ അവസാനിച്ചത്.
ഈ വിജയത്തില്‍ അഭിമാനിക്കാം..സൂര്യ ടിവിക്കും, എസ്. സിദ്ദിഖിനും, ജ്ഞാനശീലനും, നടീ നടന്മാര്‍ക്കും, മറ്റ് അണിയറ ശില്പ്പികള്‍ക്കും..ഒപ്പം അഭിനന്ദനങ്ങളും..
(900 ന് പകരം 916 തെരഞ്ഞെടുത്തത് എന്താണെന്ന് ന്യായമായും സംശയം തോന്നി, ആദ്യം. പിന്നീടാണ് ആലോചിച്ചത്..കാലങ്ങളായി മലബാര്‍ ഗോള്‍ഡാണ് മിന്നുകെട്ടിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍, അപ്പോ 916 തന്നെയാണ് നല്ലത്. സ്വര്‍ണ്ണവുമായി ബന്ധമായല്ലോ !)
1 comment:
കല്യാണി സൂര്യ ടിവി സീരിയൽ
Post a Comment