February 12, 2008

കൊലപാതകശ്രമം : ടിവി യില്‍

ഇന്നലെ സൂര്യ ന്യൂസില്‍ ഒരു വിഷ്വല്‍ കണ്ട് കിടുങ്ങിപ്പോയി.
കേരള - തമിഴ് നാട് അതിര്‍ത്തിക്കപ്പുറം തക്കലയില്‍ അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒപ്പം പോലീസും. റോഡരുകില്‍ നടപടികള്‍ക്കു നേതൃത്വം കൊടുത്തുകൊണ്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരെ അതിവേഗതയില്‍ പാഞ്ഞുവന്ന ഒരു വെളുത്ത അംബാസിഡര്‍ കാര്‍ ഇടിച്ച് തെറിപ്പിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും ബോണറ്റിലേക്കു വീഴുന്നു, കാര്‍ അവരെ വലിച്ചുകൊണ്ടു പോകുന്നൂ..ഒരാള്‍ വലത്തോട്ട് തെറിച്ച് ഒരു പോലീസുകാരന്റെ മേലേക്ക് വീഴുന്നു..അടുത്തയാള്‍ ബോണറ്റില്‍ നിന്നും നീങ്ങി കാറിനടിയില്‍ പെടുന്നു...കാര്‍ മുന്നോട്ട് കുതിച്ച് പായുമ്പോള്‍ അയാള്‍ കാറിനടിയില്‍ ..കാര്‍ വീണ്ടും മുന്നോട്ട് പോകുമ്പോള്‍ അയാള്‍ പുറത്തു വരുന്നു..അയ്യാ...അയ്യാ...എന്നു ജനക്കൂട്ടത്തിന്റെ നിലവിളികള്‍...കെട്ടിടത്തില്‍ തൊട്ടാല്‍ ജീവനോടെ സ്ഥലം വിടില്ലെന്ന് ഭീഷണിയുണ്ടായിരുന്നതായി ആശുപത്രിക്കിടക്കയില്‍ നിന്നും പരിക്കേറ്റ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാറോടിച്ചിരുന്ന ആളെയും ടി വി ചിത്രത്തില്‍ ശരിക്കും കാണാം.
നിയമം നടപ്പാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ടിവന്ന വില ! അവസാനം പരിക്കേറ്റതു മാത്രമാവും മിച്ചം, ജീവന്‍ പോകാഞ്ഞത് ഭാഗ്യം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ ? പരസ്യമായി കാറ് കയറ്റി കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തമിഴ് നാട് പോലീസിനു കഴിയട്ടെ എന്നാശിക്കാം.

10 comments:

Meenakshi said...

ആ വാര്‍ത്ത കാണാന്‍ പറ്റിയില്ലല്ലോ ! എന്തായാലും നിയമം പാലിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥ ഇങ്ങനെയായാല്‍ എന്തു ചെയ്യും ? എന്തായലും തമിഴ്നാട്‌ പോലീസ്‌ കുറ്റവാളികളെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം

krish | കൃഷ് said...

ഈ ദൃശ്യം ഇന്നലെ സൂര്യു വാര്‍ത്തയില്‍ കാണിച്ചിരുന്നു. ഭയാനകം തന്നെയായിരുന്നു ആ കാഴ്ച. സിനിമയില്‍ പോലും ഇത്ര ഭീകരമായി വണ്ടി ഇടിച്ച് വലിച്ചുകൊണ്ടുപോകുന്ന കാഴ്ച കാണാ‍ന്‍ പറ്റില്ല. ഭൂമി കൈയ്യേറിയ ആളുടെ മകനാണത്രെ അതിവേഗതയില്‍ കാറ് ഓടിച്ച് ജെ.സി.ബിക്ക് അടുത്ത് നിന്നിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ചത്.

പ്രയാസി said...

ടി.വി കാണാത്ത എന്നെപ്പോലുള്ളവര്‍ക്ക് ഉപകാരപ്രദമാണല്ലൊ ഈ സംഭവം..
ഇനിയും പോരട്ടെ..!

ഫസല്‍ ബിനാലി.. said...

inganeyulla postukalkku swaagatham, inganeyulla sambavangalkkalla..

ഒരു “ദേശാഭിമാനി” said...

,കേവലം ഒരു വ്യക്തി സമൂഹത്തേയും, ഉദ്യോഗസ്ഥരേയും, നിയമവ്യവസ്ഥിതിയെയും വെല്ലുവിളിച്ചുകൊണ്ട്, ഇത്രയും വലിയൊരു ക്രൂരകുത്യം ചെയ്തു. മനുഷ്യന്‍ ഇത്രയും ക്രൂരനും,സമൂഹം ഭീരുത്വം നിറഞ്ഞ നോക്കുകുത്തികളും ആകാനുള്ള കാരണം എന്താകാം?

അതെന്തെമാകട്ടെ,

കുറ്റവാളി ആരാണന്നും അറിഞ്ഞാലും, നമ്മുടെ നിയമത്തിനു മുന്‍‌പില്‍ നീതി ജയിക്കുമോ! അതോ “ഗാന്ധി” ജയിക്കുമോ?
,

നിരക്ഷരൻ said...

അത് കാണാതിരുന്നത് നന്നായി. എനിക്കതൊന്നും താങ്ങാനുള്ള മനക്കരുത്തില്ല. :(

ദിലീപ് വിശ്വനാഥ് said...

Manoramanews.com വെബ്ബ്സൈറ്റില്‍ ആ വീഡിയോ ഉണ്ട്.

Pongummoodan said...

വളരെ മൃഗീയം. കഷ്ടം. :(

നിലാവര്‍ നിസ said...

അയ്യോ... ആ വെബ്സൈറ്റ് കാണാ‍നുള്ള ശക്തി ഇല്ല..

ബഷീർ said...

..ഇതൊക്കെ കാണാതിരിക്കുന്നതാണു ഭേതം .. ക്ലിപ്പിംഗ്‌ ഇമെയിലില്‍ കിട്ടിയിരുന്നു.. അവസാന കാലത്ത്‌ മനുഷ്യ മനസ്സില്‍ നിന്ന് കരുണ എന്ന വികാരം എടുത്തു മാറ്റപ്പെടുമെന്ന പ്രവാചക (സ) ദര്‍ശനം നേരില്‍ പുലരുന്നത്‌ കാണാന്‍ വിധിക്കപ്പെട്ടതില്‍ മനസ്സു നുറുങ്ങുന്നു.. ഈ ക്രൂരത ചെയ്തവനെ രക്ഷിക്കാനു രാഷ്ട്രീയക്കാര്‍ കാണും..