August 4, 2008

ഏഷ്യാനെറ്റ് വില്പനക്ക് !

വലപ്പാട്ടുകാരന്‍ ചന്ദ്രശേഖര്‍ തുടങ്ങി, കര്‍ണ്ണാടകയില്‍ ബിസിനസ്സ് കേന്ദ്രീകരിച്ചിരിക്കുന്ന രാജീവ് ചന്ദ്രശേഖറില്‍ എത്തി നില്‍ക്കുന്ന ഏഷ്യാനെറ്റ് വീണ്ടും കൈമാറ്റത്തിന്‌ തയ്യാറാകുന്നു. ഇത്തവണ സ്റ്റാര്‍ ഗ്രൂപ്പാണ്‌ ഏഷ്യാനെറ്റ് വാങ്ങാന്‍ പോകുന്നതു്‌. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീ നെറ്റ്വര്‍ക്കും ഏഷ്യാനെറ്റില്‍ കൈവച്ചുവെങ്കിലും കൈപൊള്ളി. അന്ന് തമിഴിലും കന്നടയിലും തുടങ്ങിയ ചാനലുകള്‍ അധികം വൈകാതെ പൂട്ടിക്കെട്ടി. അത് പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പുള്ള കഥ, അത് മറക്കാം.

ഇപ്പോള്‍ സ്റ്റാര്‍ തലവന്‍‍ മര്‍ഡോക്ക് ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്‌. ഏഷ്യാനെറ്റ് കച്ചവടമാക്കുക എന്നത് അദ്ദേഹത്തിന്റെ ഈ സന്ദര്‍ശന വേളയിലെ ഒരു പരിപാടിയായി മാധ്യമങ്ങള്‍ കാണുന്നു. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലം കുറെയായി. തെക്കേ ഇന്ത്യയില്‍ വേരുകള്‍ തേടാന്‍ സ്റ്റാര്‍ ശ്രമം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. തെന്നിന്ത്യയിലെ സ്റ്റാറിന്റെ ശ്രമങ്ങളെല്ലാം വലിയ വിജയം കാണാതെ നില്‍ക്കുന്നതിന്റെ പ്രധാന കാരണം കലാനിധിമാരന്റെ സണ്‍ നെറ്റ്വര്‍ക്കിന്‌ തെക്കേ ഇന്ത്യയിലെ ആധിപത്യം തന്നെയാണ്‌. തമിഴില്‍ തുടങ്ങിയ സ്റ്റാര്‍ വിജയ് (വിജയ് എന്ന ചാനല്‍ ഇതു പോലെ സ്റ്റാര്‍ വാങ്ങുകയായിരുന്നു) വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാവാതെ തുടരുകയാണ്‌. തെക്കെ ഇന്ത്യയില്‍ പുതിയ സംരംഭങ്ങള്‍ക്കിനി സ്ഥാനമില്ലെന്ന് മനസ്സിലാക്കിയ സ്റ്റാറിന്‌ "റണ്ണിംഗ് ബിസിനസ്സ്" വാങ്ങുകയാണ്‌ ബുദ്ധിയെന്ന് തോന്നി. അതാണ് കേരളത്തില്‍ നല്ല സ്വാധീനമുള്ള ഏഷ്യാനെറ്റിനെ സ്വീകരിക്കാന്‍ കാര്യം. ഇടക്ക് ബാലാജി ടെലിഫിലിംസുമായി കരാറുണ്ടാക്കിയെങ്കിലും അതും ക്ലച്ച് പിടിച്ചില്ല.
തങ്ങള്‍ പലരുമായും വില്പന സംബന്ധിച്ച് ചര്‍ച്ച ചെയ്യുനുണ്ട്, സ്റ്റാര്‍ അതിലൊരു ഗ്രൂപ്പ് മാത്രം - എന്നാണിക്കാര്യത്തില്‍ ഏഷ്യാനെറ്റിന്റെ പൊതു നിലപാട്. ബിസിനസ്സ് രഹസ്സ്യങ്ങള്‍ അങ്ങിനെ തുറന്നു പറയാന്‍ പറ്റില്ലെന്നും ഏഷ്യാനെറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

ഒന്നു രണ്ടു മാസങ്ങള്‍ക്കു്‌ മുന്‍പ് ഈ വില്പനയുടെ ഭാഗമായി ഏഷ്യാനെറ്റ് നാലു കമ്പനികളാക്കി തിരിച്ചിരുന്നു. പിന്നെ ഒരു കാര്യ കൂടി..നമ്മുടെ ദേശാഭിമാനി ദിനപ്പത്രം കഴിഞ്ഞ ജൂണില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഒന്നാം പേജില്‍ തന്നെ. ഇപ്പോ, മര്‍ഡോക്ക്ഇന്ത്യയിലെത്തുകയും കൂടി ചെയ്തതോടെ കച്ചവടം അടുത്തെത്തി. സ്റ്റാര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ എന്തെന്തു മാറ്റങ്ങളായിരിക്കും പരിപാടികളില്‍ സംഭവിക്കുക എന്നു കണ്ടു തന്നെ അറിയണം. പ്രത്യേകിച്ച് ഡബ്ബിംഗ് പരിപാടികള്‍ അവര്‍ യഥേഷ്ടം വിജയ് ടിവിയില്‍ പരീക്ഷിക്കുന്ന സാഹചര്യത്തില്‍. എന്തായാലും സ്റ്റാര്‍ ഏഷ്യാനെറ്റ് എന്ന് പേരു മാറുമായിരിക്കണം. ഒപ്പം ലോഗോയിലും ചെറിയ മാറ്റങ്ങള്‍.

8 comments:

Joker said...

നന്ദി

Anonymous said...

ന്തു വെല കൊട്‌ക്കണ്ടിവരും ആവോ?

നോന്റെ കയ്യിലിപ്പോ പത്തിരുപത് ഉര്‍പ്യ്യേണ്ട്. മത്യാവോ അവോ?

അനില്‍@ബ്ലോഗ് // anil said...

എല്ലാം കച്ചവടച്ചരക്കുകളല്ലെ ചങ്ങാതീ.
പിന്നെ മര്‍ഡൊക്ക് വാങ്ങിയാല്‍ കുത്തകയെന്നൊക്കെ പറഞ്ഞു നമുക്കു സമരം ചെയ്തു കളിക്കാം.

നമ്മുടെ സ്വന്തം ചാനല്‍ എന്നു പറഞ്ഞു പാവങ്ങളുടെ കയ്യില്‍ നിന്നുവരെ പതിനായിരമോ അമ്പതിനായിരമോ ഒക്കെ വാങ്ങിയ വിപ്ലവചാനല്‍ എവിടെ? അതും കച്ചവട സ്ഥാപനമാണന്നല്ലെ പറയുന്നത്. ഷെയറെങ്കിലും മടക്കിക്കൊടുക്കുമൊ?

ബഷീർ said...

കുറെയായി ടെലിവിഷന്‍ പരിപാടികള്‍ കാണാറില്ല..

ഒരോ കച്ചവടം നടക്കുമ്പോഴും ലാഭം കൊയ്യുന്നു. അതനുസരിച്ച ഇപ്പോള്‍ ഉണ്ടെന്ന് പറയുന്ന വസ്ത്രത്തിന്റെ വീതിയും നീളവും കുറയാന്‍ സാധ്യതയുണ്ട്‌..

റിയാലിറ്റി..: )

ശ്രീ said...

:)

നരിക്കുന്നൻ said...

കച്ചവടം നടക്കട്ടേ. നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് സമരം ചെയ്യാന്‍ ഒരു കാരണം കൂടിയാകും. കേരളത്തിലെ ഒരു ചാനല്‍ കുത്തക മുതലാളി കയ്യടക്കുകയല്ലേ

Anil cheleri kumaran said...

വാങ്ങട്ടേന്നേ..
സത്യസന്ധമായ വാര്‍ത്തകള്‍ കിട്ടുമെന്നു പ്രത്യാശിക്കാം.

Unknown said...

എന്തായാലും മലയാളികള്‍ തറവാട് വരെ എസ് എം എസ് അയക്കാന്‍ വേണ്ടി വിറ്റില്ലെ?. ഇനിവില്‍ക്കാന്‍ എന്തുണ്ട് ബാക്കി..മലയാളിയുടെ കോണകം വരെ പണയത്തിലാ........