August 25, 2008
മനോരമ ന്യൂസിനു് അവാര്‍ഡ്
എയര്‍ടെല്‍ ഇതാദ്യമായി ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്യുകയുണ്ടായി. ഇതില്‍ Strongest Regional Language News Broadcaster 2008 എന്ന വിഭാഗത്തില്‍ മനോരമ ന്യൂസാണ് അവാര്‍ഡ് നേടിയത്. ഇന്ത്യയിലെ വാര്‍ത്താ ചാനലുകളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ഒരു മല്‍സരമായിരുന്നു, അത്. സി എന്‍ എന്‍-ഐ ബി എന്‍, എന്‍ ഡി ടി വി, ഹെഡ്ലൈന്‍സ് ടുഡേ, ടൈംസ് നൗ എന്നീ ചാനലുകള്‍ക്കുമുണ്ട് പല വിഭാഗങ്ങളിലായി അവാര്‍ഡുകള്‍. മലയാളത്തിന് ഈ അംഗീകാരം നേടിത്തന്ന മനോരമ ന്യൂസ് ചാനല്‍ കുടുംബത്തിന് അഭിനന്ദനങ്ങള്‍.
Subscribe to:
Post Comments (Atom)
2 comments:
കാശുകൊടുത്താല്‍ അവാര്‍ഡ് ആര്‍ക്കും കിട്ടും. മനോരമ ചാനല്‍ കാണാത്തവര്‍ കൊടുക്കുന്ന അവാര്‍ഡിന് എന്തു
വില. യഥാര്‍ത്ത അവാര്‍ഡ് പ്രേക്ഷകന്‍േറതാണ്.അത്
ഇന്‍ഡ്യാവിഷനുള്ളതാണ്. പിന്നെ ചാനലിന്‍െറ മേന്‍മ കൊണ്ടായിരിക്കും നമ്മുടെ പത്രം പറയുന്നത്
വിശ്വസിക്കാമെങ്കില്‍ ഇത്തവണ അവിടന്ന് 78 പേര്‍ ചാടിപോയത്.
അഭിമന്യു. ആരക്കുഴ.
സഹോദരാ,
ഇന്ന് , അതായത് സാക്ഷാല്‍ ഇന്ന്.. മനോരമയുടെ വെബ്സൈറ്റില്‍
സ്ലൈട്സ് ആയി ഓടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ ന്യൂസിന്റെ
മെയിന്‍ തലക്കെട്ടുകള്‍. (ഹോം പേജില്‍ തന്നെ നമുക്ക് ഇത് കാണാം ..)
അതില്‍ മദനിയെ കുറിച്ച് ഒരു സ്ലൈഡ് ഉണ്ടായിരുന്നു..
തെളിവുകള്‍ നിരത്തി മദനി വെല്ലു വിളിക്കുന്നു എന്നായിരുന്നു വാര്‍ത്ത..
മൊത്തത്തില്‍ നോക്കുമ്പോള്‍ ഇരയുടെ പക്ഷത്തു നിന്നുള്ള ചില വാദങ്ങള്‍ കേള്‍ക്കാമല്ലോ എന്ന് കരുതി അതില്‍ ക്ലിക്ക് ചെയ്തു.
പിന്നെ കണ്ട വിന്‍ഡോയില്‍ ആ വാര്‍ത്ത മാത്രം ഇല്ല. അതെന്നേയ്.. ആ വാര്‍ത്ത മാത്രം ഇല്ല. പകരം കുറെ മദനി വാര്‍ത്തകളുണ്ട്. എല്ലാം അങ്ങോരെ തീവ്രവാദി ആയി ചിത്രീകരിക്കുന്ന വാര്‍ത്ത.
മനോരമയുടെ തെണ്ടിത്തരം (തന്തയില്ലാത്തരം എന്ന് വേണമെന്കിലും പറയാം..) അപ്പോഴാണ് മനസ്സിലാകുന്നത്. മദനി അനുകൂലികളെക്കൂടി വിളിച്ചു വരുത്തി ആ വാര്‍ത്തകള്‍ കാണിക്കാനാവാം മനോരമ അത് ചെയ്തത്. പക്ഷെ നിഷ്പക്ഷമതികളായ അസ്ത്യാന്വേഷികളായ എന്നെപ്പോലെ ഉള്ളവരെ കൊഞ്ഞനം കുത്തി കാണിക്കുന്നതിന് തുല്യമായി പ്പോയി ഇത്. ഉടനെ പ്രതികരിക്കാന്‍ സെര്‍ച്ച് ചെയ്തപ്പോ കിട്ടിയ ബ്ലോഗ് ആണ് ഇത്. നന്ദി.
Post a Comment